ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും മരണം തടയാൻ ലോകാരോഗ്യ സംഘടനയുടെ കാമ്പയ്ൻ

മാതൃ നവജാത ശിശു ആരോഗ്യം’ എന്ന വിഷയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പെയ്‌ൻ ആരംഭിക്കുന്നു
 
ladies

ഇത്തവണത്തെ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന ഏപ്രിൽ 7ന് ‘മാതൃ നവജാത ശിശു ആരോഗ്യം’ എന്ന വിഷയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പെയ്‌ൻ ആരംഭിക്കുന്നു. ‘ആരോഗ്യകരമായ തുടക്കം, പ്രതീക്ഷയുള്ള ഭാവി’ എന്ന് പേരിട്ടിരിക്കുന്ന കാമ്പെയ്‌ൻ പ്രധാനമായും ലക്ഷ്യമിടുന്നത് ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും മരണം തടയുക എന്നതാണ്. അമ്മമാരുടെയും കുട്ടികളുടെയും ദീർഘകാല ആരോഗ്യവും ക്ഷേമവും സംഘടന ഉയർത്തിക്കാട്ടും.