അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കേരളത്തിന് സാധിക്കണം: രാജീവ് ചന്ദ്രശേഖർ

ഇലക്ട്രോണിക്സ് ഐടി രംഗത്ത് എട്ട് ലക്ഷം അവസരങ്ങളാണ് രാജ്യത്ത് പുതുതായി തുറക്കപ്പെട്ടതെന്നും ഇത് പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയണമെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ഏറ്റവും കൂടുതൽ വിദേശ നിക്ഷേപങ്ങൾ വരുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കൊവിഡാനന്തര കാലത്ത് രാജ്യത്ത് കൂടുതൽ തൊഴിൽ സാഹചര്യങ്ങൾ രൂപപ്പെടുകയാണ്. ചൈനയെ ചുറ്റിപറ്റി നിന്നിരുന്ന കമ്പനികൾ ഇന്ത്യ, വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രവർത്തനം മാറ്റുകയാണ്. ഇത് ഉപയോഗപ്പെടുത്താൻ നമുക്ക്
 
അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കേരളത്തിന് സാധിക്കണം: രാജീവ് ചന്ദ്രശേഖർ

ഇലക്ട്രോണിക്സ് ഐടി രംഗത്ത് എട്ട് ലക്ഷം അവസരങ്ങളാണ് രാജ്യത്ത് പുതുതായി തുറക്കപ്പെട്ടതെന്നും ഇത് പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയണമെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ഏറ്റവും കൂടുതൽ വിദേശ നിക്ഷേപങ്ങൾ വരുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കൊവിഡാനന്തര കാലത്ത് രാജ്യത്ത് കൂടുതൽ തൊഴിൽ സാഹചര്യങ്ങൾ രൂപപ്പെടുകയാണ്. ചൈനയെ ചുറ്റിപറ്റി നിന്നിരുന്ന കമ്പനികൾ ഇന്ത്യ, വിയറ്റ്‌നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രവർത്തനം മാറ്റുകയാണ്. ഇത് ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കണം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും സാധ്യത പ്രയോജനപ്പെടുത്തണം. വളർച്ച, നിക്ഷേപ സൗഹൃദം, വൈദഗ്ദ്ധ്യം എന്നിവ സംസ്ഥാനങ്ങൾ വികസിപ്പിച്ചാൽ കൂടുതൽ അവസരങ്ങൾ തേടിവരും. ഇത്തരം തൊഴിൽ സാധ്യതകൾ ഇവിടെ എത്തിയില്ലെങ്കിൽ കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നി രാജ്യങ്ങളിലേക്ക് പോകും. അത് രാജ്യത്തിന് ഗുണകരകമാകില്ല. ഇത് ഉൾകൊണ്ടു കൊണ്ടാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്.

കേരളത്തിൽ നിക്ഷേപം നടത്താൻ നിക്ഷേപകർ തയ്യാറാകുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുറത്തുള്ളവരുടെ കാഴ്ച്ചപാട് കേരളം നിക്ഷേപ സൗഹൃദമല്ലെന്നതാണ്. സൗത്ത് ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടിനേയും കർണാടകയേയുമാണ് തെരഞ്ഞെടുക്കുന്നത്. അതേസമയം എൻജീയറിങ്, ഐടി വിഭാഗങ്ങളിൽ മികവു പുലർത്തുന്നവർ കൂടുതൽ കേരളത്തിലാണുള്ളത്. എന്നാൽ അവർ മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടാൻ നിർബന്ധിതമാകുകയാണ്. കാഴ്ച്ചപാടിന്റെ പേരിലാണ് നിക്ഷേപകർ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരുവനന്തപുരത്ത് സി ഡാക്കിന്റെ ടെക്‌നോപാർക്ക് കാമ്പസിൽ സൈബർ സെക്യൂരിറ്റി ആർ ആൻഡ് ഡി ലാബും സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സി ഡാക്ക് ക്രമീകരിച്ച ഉൽപ്പന്ന ഡെമോകൾ സന്ദർശിക്കുകയും ശാസ്ത്രജ്ഞരുമായി സംവദിക്കുകയും ചെയ്തു. സി ഡാക്ക് തിരുവനന്തപുരത്ത് ഗവേഷണം നടത്തി വികസിപ്പിച്ച, സുരക്ഷാ, ഫോറൻസിക് മേഖലകളിൽ വൻ പ്രാധാന്യമുള്ള ഡിജിറ്റൽ ഫോറൻസിക് കിയോസ്‌ക്, അണ്ടർവാട്ടർ ഡ്രോണുകൾ (SEGROV) എന്നീ രണ്ട് ഉൽപ്പന്നങ്ങളും കേന്ദ്ര മന്ത്രി പുറത്തിറക്കി.

അണ്ടർവാട്ടർ ഡ്രോണുകൾ അഥവ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾസ് വെള്ളത്തിനടിയിലെ നിരീക്ഷണം, നാവിഗേഷൻ, പരിശോധന തുടങ്ങിയ വ്യത്യസ്ത ഉപയോഗങ്ങൾക്കായി ക്യാമറകൾ, മാനിപ്പുലേറ്ററുകൾ, ലൈറ്റുകൾ, വിവിധ സെൻസറുകൾ എന്നിങ്ങനെ ഒന്നിലധികം പേലോഡുകൾ വഹിക്കുന്നു. കൂടാതെ ദേശീയ സുരക്ഷയെ സഹായിക്കാനും ഇതിന് കഴിയും.