71 - മത് ആള്‍ ഇന്ത്യ പോലീസ് റെസ്ലിംഗ് ക്ലസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പിപ്പ് : പഞ്ചഗുസ്തിയില്‍ കേരള പോലീസ് ചാമ്പ്യന്‍മാര്‍
പൂനെയില്‍ നടന്ന 71 ാമത് ആള്‍ ഇന്ത്യ പോലീസ് റെസ്ലിംഗ് ക്ലസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചഗുസ്തി പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി കേരള പോലീസ്. ഇന്ന് സമാപിച്ച ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചഗുസ്തി വിഭാഗത്തില്‍ അഞ്ചു സ്വര്‍ണ്ണവും രണ്ടു വെളളിയുമുള്‍പ്പെടെ ഏഴു മെഡലുകള്ളാണ് കേരള പോലീസ് നേടിയത്.
കെ.എ.പി ഒന്നാം ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍മാരായ നിതിന്‍ ആന്‍റണി (80 കിലോ വിഭാഗം), ഷോബിന്‍ ജോര്‍ജ്ജ് (85 കിലോ വിഭാഗം), എസ്.ഐ.എസ്.എഫ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ സനീഷ്.എ.എന്‍ (90 കിലോ വിഭാഗം), കൊച്ചി സിറ്റി പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കണ്ണന്‍.വി.സി (65 കിലോ വിഭാഗം), റിനില്‍ സേവ്യര്‍ (75 കിലോ വിഭാഗം) എന്നിവരാണ് സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍. കോഴിക്കോട് സിറ്റി പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ധനേഷ്.എം.സി (110 കിലോ വിഭാഗം), ഫസീല പി (65 കിലോ വനിത വിഭാഗം) എന്നിവര്‍ വെളളിമെഡലും നേടി.
ഫോട്ടോ ക്യാപ്ഷന്‍ : പൂനെയില്‍ നടന്ന 71 ാമത് ആള്‍ ഇന്ത്യാ പോലീസ് റെസ്ലിംഗ് ക്ലസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചഗുസ്തി പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കേരള പോലീസ് സംഘം ട്രോഫി ഏറ്റുവാങ്ങുന്നു.