പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

 
obit
obit

പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിനൊപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കേറ്റു. ജോർദാൻ പൗരൻമാരുമായുള്ള വാക്കേറ്റത്തിനിടെയാണ് സംഭവം.

ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരന്‍റെയും സന്ധ്യയുടെയും മകനാണ് സൂരജ്. അഞ്ച് മാസം മുമ്പാണ് സൂരജ് പോളണ്ടിലെത്തിയത്. പോളണ്ടിലെ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്‍റെ സുഹൃത്തുക്കൾ വഴിയാണ് മരണവിവരം അറിഞ്ഞത്.