രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂർത്തിയാകും
കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂർത്തിയാകും. ഇന്ന് ഉച്ചയ്ക്ക് ശേഷം തമിഴ് നാട്ടിലെ ഗൂഡലൂരിൽ പ്രവേശിക്കും. നാളെ മുതൽ കർണാടകയിലാണ് പദയാത്ര. സംഘടന തലത്തിലെ പല ഒത്തുതീർപ്പ് ചർച്ചകളും ജോഡോ യാത്രക്കിടെ തന്നെ നടന്നു. കോൺഗ്രസിന് ഇപ്പോഴും അടിവേരുകൾ ഉള്ള കേരളത്തിൽ നിന്ന് പാർട്ടി ഏറ്റവുമധികം പ്രതിസന്ധികൾ നേരിടുന്ന സംസ്ഥാനങ്ങളിലേക്കാണ് ഇനി രാഹുൽ പോകുന്നത്.
യാത്രയിലെ വൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നുണ്ട്. ഈ മാസം ഏഴിന് വലിയ ആണ് കോൺഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. കേരളത്തിൽ എത്തിയപ്പോൾ മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുൽ മുന്നോട്ട് പോയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ഇന്ന് ഉച്ചയ്ക്ക് ശേഷം തമിഴ് നാട്ടിലെ ഗൂഡലൂരിൽ പ്രവേശിക്കും. നാളെ മുതൽ കർണാടകയിലാണ് പദയാത്ര. സംഘടന തലത്തിലെ പല ഒത്തുതീർപ്പ് ചർച്ചകളും ജോഡോ യാത്രക്കിടെ തന്നെ നടന്നു. കോൺഗ്രസിന് ഇപ്പോഴും അടിവേരുകൾ ഉള്ള കേരളത്തിൽ നിന്ന് പാർട്ടി ഏറ്റവുമധികം പ്രതിസന്ധികൾ നേരിടുന്ന സംസ്ഥാനങ്ങളിലേക്കാണ് ഇനി രാഹുൽ പോകുന്നത്.
യാത്രയിലെ വൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നുണ്ട്. ഈ മാസം ഏഴിന് വലിയ ആണ് കോൺഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. കേരളത്തിൽ എത്തിയപ്പോൾ മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുൽ മുന്നോട്ട് പോയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
കേരളത്തിൽ പാർട്ടിയുടെ വളർച്ചക്ക് ജോഡോ യാത്ര സഹായകമായെന്നുള്ളതിൽ നിരീക്ഷകർക്കു സംശയമൊന്നുമില്ല.എന്നാൽ കേരളത്തിലെ നേതാക്കൾ ഈ ആവേശം എത്രമാത്രം ഉൾക്കൊള്ളുമെന്നാണ് അറിയേണ്ടത്.യാത്ര കടന്നു പോയ സ്ഥലങ്ങളിലെ സിപിഎം അനുഭാവികളിൽ പോലും ജോഡോ തരംഗം അലയടിച്ചിരുന്നു.ഇനി ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഒന്നിച്ചൊന്നായി കോൺഗ്രസിനെയും ,മുന്നണിയെയും നയിക്കുകയാണ് വേണ്ടത്.