സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി എറണാകുളം.

വി.എസ്. അച്യുതാനന്ദന്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ല.
 
s
.
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി എറണാകുളം. ഒന്നാം തീയതിയാണ് സമ്മേളനം ആരംഭിക്കുന്നത്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ല.പ്രായാധിക്യത്താല്‍ പരിപൂര്‍ണ വിശ്രമത്തിലുള്ള വി.എസ്‌. അച്യുതാനന്ദന്‍ ഇല്ലാത്ത സി.പി.എമ്മിന്റെ ആദ്യ സംസ്‌ഥാനസമ്മേളനം എന്ന പ്രത്യേകതയും എറണാകുളം സമ്മേളനത്തിനുണ്ട്‌.
വി.എസിനു പുറമേ സംസ്‌ഥാന കമ്മിറ്റിയില്‍ പാലോളി മുഹമ്മദ്‌ കുട്ടി, പി.കെ. ഗുരുദാസന്‍, എം.എം. ലോറന്‍സ്‌, കെ.എന്‍. രവീന്ദ്രനാഥ്‌, എം.എം. വറുഗീസ്‌, പ്രഫ. സി. രവീന്ദ്രനാഥ്‌, പ്രഫ. കെ.എന്‍. ഗണേശ്‌ എന്നിവരും ക്ഷണിതാക്കളായുണ്ട്‌