സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗ്രീഷ്‌മ; അണുനാശിനി കുടിച്ചു, ആശുപത്രിയിൽ

ഗ്രീഷ്മ പഠിച്ച കള്ളി;കൊലപ്പെടുത്തിയത് ഗ്രീഷ്മ ഒറ്റയ്ക്കല്ല
 
gree

ഷാരോൺ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.

വിശദമായ ചോദ്യം ചെയ്യലിനായി ഗ്രീഷ്മയെ രാവിലെയാണ് ചോദ്യം ചെയ്യലിനായി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച‌ത്. ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞു. ശുചിമുറിയിൽ കയറി അണുനാശിനി കുടിക്കുകയായിരുന്നു.

പാറശാലയിൽ ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മ ഒറ്റയ്ക്കല്ലെന്നും മറ്റുള്ളവരുടെ സഹായം കൂടി ഗ്രീഷ്മയ്ക്ക് ലഭിച്ചിട്ടുണ്ടെന്നുമുള്ള സൂചനകൾ പുറത്ത്. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും, അമ്മാവനെയും ബന്ധുവായ യുവതിയേയുമാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. നാലിടത്തായിട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

ഷാരോണിൻ്റെ കൊലപാതകത്തിൽ ഗ്രീഷ്‌മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് ഷാരോണിൻ്റെ അച്ഛൻ ആരോപിച്ചിരുന്നു. ഗ്രീഷ്മയുമായുള്ള ബന്ധം ഷാരോൺ തുടരുന്നതിൽ എതിർപ്പാണ് പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും ഉണ്ടായത്. മകളുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിയുടെ അമ്മ ഷാരോണിനെയും മാതാപിതാക്കളെയും വിളിച്ചിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ കുടുംബത്തിൻ്റെ പങ്ക് അന്വേഷണസംഘം തള്ളിക്കളയുന്നില്ല.ഗ്രീഷ്മയ്ക്കും കുടുംബത്തിനും എതിരെ വലിയ ആരോപണങ്ങളാണ് ഷാരോണിൻ്റെ കുടുംബം ഉന്നയിച്ചത്. ഗ്രീഷ്മ പഠിച്ച കള്ളിയാണെന്നും യുവതിയുടെ അമ്മയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഷാരോണിൻ്റെ പിതാവ് പറഞ്ഞിരുന്നു. വിഷം കലർത്താൻ ഗ്രീഷ്മയുടെ അമ്മയാണ് അവസരമൊരുക്കിയതെന്നും മകൻ വരുന്ന ദിവസം ഈ സ്ത്രീ വീട്ടിൽ നിന്ന് മാറിനിന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.