ഭാരതീയ വ്യോമസേനയുടെയം ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സിൻ്റെയും സംയുക്ത വ്യോമ അഭ്യാസം ജപ്പാനിൽ

 
ppp
രാജ്യങ്ങൾ തമ്മിലുള്ള വ്യോമ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യയും ജപ്പാനും ജനുവരി 12 മുതൽ ജപ്പാനിലെ ഹ്യാകുരി എയർ ബേസിൽ ഇന്ത്യൻ എയർഫോഴ്‌സും ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സും 'വീർ ഗാർഡിയൻ-2023' എന്ന പേരിൽ സംയുക്ത വ്യോമാഭ്യാസം  സംഘടിപ്പിക്കുന്നു. ജനുവരി 12 മുതൽ 26 വരെ നടത്തുന്ന വ്യോമാഭ്യാസത്തിൽ  ഇന്ത്യൻ വ്യോമസേനയുടെ നാല് Su-30 MKI, രണ്ട് C-17, ഒരു IL-78 എന്നീ വിമാനങ്ങളും ജപ്പാൻ ഫോഴ്സിൻ്റെ നാല് F-2, നാല് F-15 എന്നീ വിമാനങ്ങളും പങ്കെടുക്കും. 

pp


 
 2022 സെപ്തംബർ 08-ന് ജപ്പാനിലെ ടോക്കിയോയിൽ നടന്ന രണ്ടാമത്തെ 2+2 വിദേശ, പ്രതിരോധ മന്ത്രിതല യോഗത്തിൽ, ഉഭയകക്ഷി പ്രതിരോധ സഹകരണം വർധിപ്പിക്കാനും ഇന്ത്യയും ജപ്പാനും ചേർന്ന് കൂടുതൽ സൈനികാഭ്യാസങ്ങളിൽ ഏർപ്പെടാനും സമ്മതിച്ചു.  ഇരുവിഭാഗങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണവും. ,  ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളും, പ്രതിരോധ സഹകരണവും ആഴത്തിലാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പായിരിക്കും ഈ അഭ്യാസം.
 
 ഉദ്ഘാടന അഭ്യാസത്തിൽ ഇരു വ്യോമസേനകളുടെയും വിവിധ വ്യോമാഭ്യാസ പരിശീലനങ്ങൾ ഉൾപ്പെടും. സങ്കീർണ്ണമായ അന്തരീക്ഷത്തിൽ മൾട്ടി-ഡൊമെയ്ൻ എയർ കോംബാറ്റ് ദൗത്യങ്ങൾ ഏറ്റെടുക്കുകയും മികച്ച രീതികൾ കൈമാറുകയും ചെയ്യും.  വിവിധ പ്രവർത്തന വശങ്ങളിൽ തങ്ങളുടെ വൈദഗ്ധ്യം പങ്കുവയ്ക്കാൻ ഇരുഭാഗത്തു നിന്നുമുള്ള വിദഗ്ധരും ചർച്ച നടത്തും.  'വീർ ഗാർഡിയൻ' എന്ന അഭ്യാസം ദീർഘനാളത്തെ സൗഹൃദബന്ധം ശക്തിപ്പെടുത്തുകയും ഇരു വ്യോമസേനകളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ വഴികൾ വർദ്ധിപ്പിക്കുകയും ചെയ്യും.