ചരിത്രത്തിലേക്ക് കോടിയേരി

മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്ത് പ്രിയനേതാവിന് ഇനി അന്ത്യനിദ്ര. കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത് . പൂർണ ഔദ്യോഗിക ബഹുമതികളോടെ ആണ് കോടിയേരിയുടെ സംസ്‌കാരച്ചടങ്ങുകൾ നടന്നത് . നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിൽ കോടിയേരിക്ക് അന്ത്യവിശ്രമം .
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എ വിജയരാഘവന്‍,എം വിജയരാജന്‍ തുടങ്ങിയ നേതാക്കള്‍മുന്‍നിരയില്‍ അണിചേര്‍ന്നാണ് വിലാപയാത്രായായി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയത്. കണ്ണീരണിഞ്ഞാണ് കണ്ണൂര്‍ ഈ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. കണ്ണൂരിന്റെ ത്രസിപ്പിക്കുന്ന രാഷ്ട്രീയ ഭൂമികയില്‍ നിന്ന് കേരളത്തിന്റെ നേതാവായി മാറിയ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.
ചരിത്രമുറങ്ങുന്ന പയ്യാമ്പലത്തിന്റെ മണ്ണില്‍ കോടിയേരി മറ്റൊരു ചരിത്രമായി മാറി. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. ഇരുവരും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയും.
അണമുറിയാത്ത ജനസാഗരമാണ് കോടിയേരിയെ അവസാനമായി ഒരു നോക്ക്കാണാന്‍ പയ്യാമ്പലത്ത് തടിച്ചു കൂടിയത് . തലശ്ശേരി നഗരസഭ ടൗൺ ഹാളിലെ പൊതുദർശനത്തിലും പതിനായിരങ്ങള്‍ പ്രിയസഖാവിന് അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു . രാത്രി വൈകിയും ടൗൺ ഹാളിലേക്ക് ജനസഞ്ചയമാണ് ഒഴുകിയെത്തിയത്. പ്രിയസഖാവിന്റെ മൃതുദേഹം കണ്ണ് കലങ്ങിയാണ് മുഖ്യമന്ത്രിയും യെച്ചൂരിയും തോളിലേറ്റിയത് .സാഗരത്തെയും ജനലക്ഷങ്ങളെയും സാക്ഷിയാക്കി പ്രിയപ്പെട്ട കോടിയേരി യാത്രയായിരിക്കുകയാണ് .മായാത്ത ചിരിയും ഘനഗംഭീരമായ ശബ്ദവും ഓർമ്മകളാക്കികൊണ്ട് ..റെഡ് സല്യൂട്ട് കോമ്രേഡ് .