പ്രവാസികള്‍ക്കു ക്വാറന്റൈന്‍ വേണ്ടെന്ന പുതിയ ചട്ടത്തിനു എതിരെ പ്രതിപക്ഷ നേതാവ്
നിയമം മാറ്റിയത് ആര്‍ക്കുവേണ്ടിയെന്ന് എല്ലാവര്‍ക്കും അറിയാം.
Updated: Feb 5, 2022, 07:42 IST

വി.ഡി സതീശൻ
പ്രവാസികള്‍ക്കു ക്വാറന്റൈന്‍ വേണ്ടെന്ന പുതിയ ചട്ടത്തിനു 'കാരണഭൂതന്‍' ആരായാലും വൈകി വിവേകമുണ്ടായല്ലോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരാഴ്ച ക്വാറന്റൈനും എട്ടാം ദിവസം ആര്‍ടിപിസിആര്‍ ഫലവും വേണമെന്ന നിയമം മാറ്റിയത് ആര്‍ക്കുവേണ്ടിയെന്ന് എല്ലാവര്‍ക്കും അറിയാം. വിദേശത്തുനിന്നു തിരിച്ചെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറയാതെ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രവാസികളുടെ കണ്ണീര്‍ തിരുവാതിരക്കളിക്കാര്‍ കണ്ടല്ലോയെന്നും പരിഹസിച്ചിട്ടുമുണ്ട്