ലുലു ഫ്‌ളവര്‍ ഫെസ്റ്റ് സമാപിച്ചു

ലുലു ഫ്‌ളവര്‍ ഫെസ്റ്റ് 2022  എന്ന പേരില്‍ ഫെബ്രുവരി 17നാണ് പുഷ്പമേള ആരംഭിച്ചത്
 
'
തിരുവനന്തപുരം :  ലുലു മാളില്‍ നാല് ദിവസമായി നടന്ന ഫ്ളവർ ഫെസ്റ്റ് സമാപിച്ചു. തലസ്ഥാനത്തെ ലുലു മാളിലെ ആദ്യ എഡീഷൻ ഫ്ലവർഫെസ്റ്റായിരുന്നു  ഇത്തവണത്തേത്. ഞായറാഴ്ച മാളിലെ ഗ്രാൻഡ് എട്രിയത്തിൽ സിനിമ താരം പ്രിയങ്ക നായർ ഫെസ്റ്റിൻ്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ലുലു ഫ്‌ളവര്‍ ഫെസ്റ്റ് 2022  എന്ന പേരില്‍ ഫെബ്രുവരി 17നാണ് പുഷ്പമേള ആരംഭിച്ചത്.  ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്പ-ഫല-സസ്യങ്ങളുടെ  
പ്രദര്‍ശനം കാണാനായി സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ്  പുഷ്പമേളയിൽ എത്തിയത്. 
ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗ് താല്‍പര്യമുള്ളവര്‍ക്ക്
ഇതിന് ആവശ്യമായ സസ്യങ്ങളുടെ അടക്കം  സമഗ്ര ശേഖരം, അത്യപൂര്‍വ്വ ഇനം ഫലവൃക്ഷങ്ങളുടെ തൈകൾ,  പുഷ്പങ്ങള്‍ ഇവയൊക്കെ  മേളയെ ആകര്‍ഷകമാക്കി. വീടുകളില്‍ ഉള്‍പ്പെടെ പൂന്തോട്ടം ക്രമീകരിക്കാനുള്ള നൂതന
ഉപകരണങ്ങള്‍, സസ്യങ്ങള്‍ക്ക് ആവശ്യമായ പ്രത്യേക വളങ്ങള്‍
എന്നിവയെല്ലാം നേരില്‍ കണ്ട് മനസ്സിലാക്കാനും  ആവശ്യക്കാര്‍ക്ക് വാങ്ങാനും ലുലു ഫ്ലവർ ഫെസ്റ്റ് അവസരമൊരുക്കി.