കെ സുധാകരനെയും തന്നേയും തമ്മില്‍ തെറ്റിക്കാന്‍ കോണ്‍ഗ്രസിനകത്തു ചിലര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
ഇപ്പം ഒരു പണിയും ഇല്ലാത്തവർ
Updated: Mar 4, 2022, 21:16 IST
വി.ഡി.സതീശൻ
കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും തന്നേയും തമ്മില്‍ തെറ്റിക്കാന്‍ കോണ്‍ഗ്രസിനകത്തു ചിലര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇപ്പോള്‍ ഒരു പണിയും ഇല്ലാതായ ചിലരാണ് ഈ കുത്തിത്തിരിപ്പിനു പിന്നില്‍. താന്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന് ഇവര്‍ കള്ളപ്രചാരണം നടത്തുന്നു. ഈ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് ഒരു കൂറും ഇല്ല. നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം സ്വപ്നം കണ്ടു നടക്കുന്നവരാണ് അവര്‍. സതീശന്‍ പറഞ്ഞു.