സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് പ്രൗഢമായ തുടക്കം
മുതിർന്ന നേതാവ് ആനത്തലവട്ടം ആതന്ദൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്.
Mar 1, 2022, 14:43 IST
സി പി ഐ എം സംസ്ഥാന സമ്മേളന വേദിയിൽ സീതാറാം യച്ചൂരിയും പിണറായി വിജയനും
പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് പുതിയ മുന്നേറ്റങ്ങൾക്കുള്ള ആഹ്വാനവുമായി CPIM സംസ്ഥാന സമ്മേളനത്തിന്
കൊച്ചിയിൽ പ്രൗഢമായ തുടക്കം.
മുതിർന്ന നേതാവ് ആനത്തലവട്ടം ആതന്ദൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്.
കേന്ദ്ര കമ്മിറ്റിയംഗം EP ജയരാജൻ താൽക്കാലിക അധ്യക്ഷനായി. മന്ത്രി P രാജീവ് സ്വാഗതം പറഞ്ഞു. സമ്മേളന നടപടികൾ നിയന്ത്രിക്കാൻ വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനം
ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
ഭാവി കേരളത്തിന്റെ
വികസനത്തിന് ആക്കം കൂട്ടുന്ന വികസന നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. പ്രവർത്തന റിപ്പോർട്ടിനൊപ്പം ഈ നയരേഖയും സമ്മേളനം പ്രത്യേകമായി ചർച്ച ചെയ്യും. വെള്ളിയാഴ്ച വരെ നീളുന്ന സമ്മേളനം ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യം നൽകുന്നത്