ആർഎസ്‍പി നേതാവ് ടി.ജെ ചന്ദ്രചൂഡൻ അന്തരിച്ചു

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറെനാളുകളായി സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു
 
rsp



മുതിർന്ന ആർഎസ്‍പി നേതാവ് ടിജെ ചന്ദ്രചൂഢൻ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ആർഎസ്പി സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറെനാളുകളായി സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

 

RSP യുടെ വിദ്യാര്‍ത്ഥി സംഘടനയായ PSU വിലൂടെ പൊതുരംഗത്തു വന്ന ടി.ജെ ചന്ദ്ര ചൂഡന്‍ PSU വിന്‍റെ സംസ്ഥാന പ്രസിഡന്റും PYF ന്‍റെ ( ഇപ്പോള്‍ PYF എന്നത് RYF ആണ് ) സംസ്ഥാന പ്രസിഡന്റും ആയിട്ടുണ്ട്‌. 1975 ല്‍ RSP സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും 1990 ല്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1999 ല്‍ സംസ്ഥാന സെക്രട്ടറി ആയ അദ്ദേഹം 16 , 17 ദേശീയ സമ്മേളനങ്ങളുടെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനങ്ങളില്‍ സെക്രട്ടറിയായി. 2005 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരിക്കെ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ നടത്തിയ RSP രാഷ്ട്രീയ വിശദീകരണ ജാഥ ക്യാപ്റ്റന്‍ ചന്ദ്ര ചൂഡന്‍  ആയിരുന്നു. 2008 ഫെബ്രുവരി 21 മുതല്‍ 24 വരെ ഡല്‍ഹിയില്‍ നടന്ന പതിനെട്ടാം ദേശീയ സമ്മേളനത്തിലും 2012 ഏപ്രില്‍ 20 മുതല്‍ 23 വരെ പശ്ചിമ ബംഗാളിലെ ആലിപ്പൂര്‍ ദുവാറില്‍ നടന്ന പത്തൊമ്പതാം ദേശീയ സമ്മേളനത്തിലും 2015 ഡിസംബര്‍ 8 മുതല്‍ 11 വരെ ഡല്‍ഹിയില്‍ നടന്ന ഇരുപതാം ദേശീയ സമ്മേളനത്തിലും പ്രൊഫ: ടി.ജെ. ചന്ദ്ര ചൂഡന്‍  ദേശീയ ജനറല്‍സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. RSP യെ ദേശീയ തലത്തില്‍ നയിക്കാന്‍ ബേബി ജോണ്‍ , കേ. പങ്കജാക്ഷന്‍ എന്നിവര്‍ കേരളത്തില്‍ നിന്നും ദേശീയ ജനറല്‍ സെക്രട്ടറിമാരായതിനു ശേഷം പാര്‍ട്ടി ദേശീയ ജനറല്‍സെക്രട്ടറി പദവിയില്‍ എത്തിയ കേരളീയനാണ് ചന്ദ്ര ചൂഡന്‍ .
ഒന്നാം UPA സര്‍ക്കാരിന്‍റെ ഭരണ കാലയളവില്‍ ഇടതു - യു പി എ കോര്‍ കമ്മിറ്റിയില്‍ ചന്ദ്ര ചൂഡന്‍  അംഗം ആയിരുന്നു. ആണവക്കരാര്‍ വിഷയത്തില്‍ ഒന്നാം UPA സര്‍ക്കാരിനു ഇടതു പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ച വേളയിലും ഇടതു - യു പി എ കോര്‍ കമ്മിറ്റി അംഗം ആയിരിക്കുമ്പോഴും ടി.ജെ. ചന്ദ്ര ചൂഡന്‍  ആണവക്കരാര്‍ വിഷയത്തില്‍ തന്‍റെ ആഴത്തിലുള്ള അറിവിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അഭിപ്രായങ്ങളിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.


കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബി എയും എം എയും ഒന്നാം റാങ്കോടെ പാസായ അദ്ദേഹം 1960 കളില്‍ കെ. ബാലകൃഷ്ണന്‍റെ കൗമുദി വാരികയുടെ സഹപത്രാധിപര്‍ ആയി. 1969 - 87 കാലയളവില്‍ ദേവസ്വം കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ: ടി.ജെ. ചന്ദ്ര ചൂഡന്‍ PSC അംഗമായും സേവനം അനുഷ്ഠിച്ചു. 1982 ലും 1987 ലും തിരുവനന്തപുരം വെസ്റ്റിലും 2006 ല്‍ ആര്യനാട് നിന്നും നിയമ സഭയിലേക്കും മത്സരിച്ചുവെങ്കിലും പരാജിതനായി.


ട്രേഡ് യൂണിയന്‍ രംഗത്തും സജീവം ആയ അദ്ദേഹം കേരള കണ്‍സ്ട്രക്ഷന്‍ ലേബര്‍ യൂണിയന്‍ , തയ്യല്‍ തൊഴിലാളി യൂണിയന്‍ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആണ്. കെ. പങ്കജാക്ഷന്‍ ഫൌണ്ടേഷന്‍ പ്രസിഡന്റ്, ടി.കെ സ്മാരക ലൈബ്രറി & ലേബര്‍ റിസര്‍ച് സെന്റര്‍‍ പ്രസിഡന്റ് , തിരുവനന്തപുരം പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന യംഗ്സ്റ്റേഴ്സ് ക്ലബ് പ്രസിഡന്‍റ് എന്നീ ചുമതലകളും വഹിക്കുന്നു.മാര്‍ക്സിസം വര്‍ത്തമാന പ്രസക്തം , രാഷ്ട്രതന്ത്രം , ഫ്രഞ്ചു വിപ്ലവം , അഭിജാതനായ ടി.കെ , വിപ്ലവത്തിന്‍റെ മുള്‍പാതയിലൂടെ നടന്നവര്‍ , കെ.. ബാലകൃഷ്ണന്‍ മലയാളത്തിന്‍റെ ജീനിയസ് എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

1940 ഏപ്രിൽ 20 ന് തിരുവനന്തപുരം ജില്ലയിലാണ് ചന്ദ്രചൂഡൻ ജനിച്ചത്. ആർഎസ്‍പി വിദ്യാർഥി സംഘടനയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ അധ്യാപകനായിരുന്നു.


1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ചന്ദ്രചൂഡൻ 99 ൽ സംസ്ഥാന സെക്രട്ടറിയായി. 2008 ലാണ് ദേശീയ ജനറൽ സെക്രട്ടറിയായത്. 2018 വരെ ആ ചുമതലയിൽ തുടർന്നു. നിലവിൽ ആർഎസ്പി സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.. 2008 ലാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായത്. 2018 വരെ പദവിയിൽ തുടർന്നു.

 

 

 

ടി.ജെ ചന്ദ്രചൂഢന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ആർ എസ്.പി. മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ.  ടി.ജെ ചന്ദ്രചൂഢന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഇടതുപക്ഷ രാഷ്ട്രീയത്തിന് തൊഴിലാളി വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നതിന് പരിശ്രമിച്ച നേതാവായിരുന്നു അദ്ദേഹം. പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം തലസ്ഥാനത്തെ സാമൂഹ്യ- സാംസ്കാരിക സദസ്സുകളിൽ സജീവ സാന്നിധ്യമായിരുന്നു. യുപിഎ ഭരണകാലത്ത് ദേശീയ രാഷ്ട്രീയത്തിലും ചന്ദ്രചൂഡൻ ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ടി.ജെ ചന്ദ്രചൂഡൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം

ഇടത്പക്ഷ രാഷ്ട്രീയം പറഞ്ഞിരുന്ന തലയെടുപ്പുള്ള നേതാവിനെയാണ് പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ്റെ വിയോഗത്തിലൂടെ നഷ്ടമായത്. 

ആർ.എസ്.പിയിലെ പഴയ തലമുറ നേതാക്കളുടെ പരമ്പരയിലെ അവസാന കണ്ണി. ശൗര്യവും ആവേശവും ശൈലിയും കെടാതെ സൂക്ഷിച്ചയാൾ. നിലപാടുകളിലെ കാർക്കശ്യം. എല്ലാവരും ബഹുമാനപൂർവ്വം സാർ എന്ന് വിളിച്ചയാൾ. വിഷയങ്ങളിലുള്ള അസാധാരണ അറിവ്, അതിനെ വിശകലനം ചെയ്യാനുള്ള അനിതരസാധാരണമായ കഴിവ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോക്താവ്. നിലപാടെടുക്കുമ്പോഴും അത് പറയുമ്പോഴും വാക്കുകൾ ചിലപ്പോൾ കർശനമാകും . അതിന്റെ പ്രത്യാഘാതമോ മറ്റുള്ളവർക്ക് അത് അനിഷ്ടമുണ്ടാക്കുമോ എന്നതൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല.

അനുഭവങ്ങളുടെ തീച്ചൂളയിൽ വളർത്തിയെടുത്ത രാഷ്ട്രീയത്തിന്റെ ചൂടും ഉൾക്കാഴ്ചയും ചന്ദ്രചൂഡനുണ്ടായിരുന്നു. പാർട്ടിയും മുന്നണിയും പ്രതിസന്ധികളെ അഭിമുഖീകരികുമ്പോൾ പ്രശ്നപരിഹാരത്തിന് എല്ലാവരും ഉറ്റു നോക്കിയ നേതാവായിരുന്നു അദ്ദേഹം.

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ആർ.എസ്.പിയുടെ മുഖമായിരുന്നു ചന്ദ്രചൂഡൻ സർ. അദ്ദേഹത്തിൻ്റെ വിയോഗം യു.ഡി.എഫിനും നികത്താനാകാത്ത നഷ്ടമാണ്. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.