കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ സംഘടിതമായി അട്ടിമറിക്കുകയാണെന്ന് സിതാറാം യെച്ചൂരി.

സിപിഎം സംസ്ഥാന സമ്മേളം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
 
s
സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി
കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ സംഘടിതമായി അട്ടിമറിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ അപകടകരമായ പ്രത്യയശാസ്ത്രത്തിനു ബദല്‍ ഉയര്‍ത്തുന്നത് കേരളമാണ്. റഷ്യ യുക്രൈനില്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കൊച്ചി മറൈന്‍ഡ്രൈവില്‍ ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയതോടെ നാലു ദിവസത്തെ സമ്മേളനത്തിനു തുടക്കമായി.
സില്‍വര്‍ ലൈനിനുള്ള തടസങ്ങള്‍ നീക്കി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സി പി എം സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട്. ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി ചെറുക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ന്യൂനപക്ഷ വര്‍ഗീയത നേരിടുന്നതിലെ പാര്‍ട്ടിയുടെ നിലപാട് മുന്നാക്ക വിഭാഗങ്ങള്‍ ഉറ്റു നോക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെക്കൂടി ഒപ്പം നിര്‍ത്തണമെന്നും സമ്മേളന റിപ്പോര്‍ട്ട് പറയുന്നു.