കെ റെയിൽ പദ്ധതി എത്രേയും വേഗം നടപ്പാക്കണമെന്നാണ് ജനവികാരമെന്ന് മുഖ്യമന്ത്രി

കെ റെയിൽ പദ്ധതി എത്രേയും വേഗം നടപ്പാക്കണമെന്നാണ് ജനവികാരമെന്ന് മുഖ്യമന്ത്രി. പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യുന്ന വേളയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയിലൂടെ പ്രതിപക്ഷം തുറന്നു കാട്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയ ചര്‍ച്ച ഇത്രയ്ക്കും ഗുണം ചെയ്യുമെന്ന് കരുതിയില്ല. എന്നുമുതലാണ് പ്രതിപക്ഷത്തിന് പദ്ധതിയോട് വിയോജിപ്പുണ്ടായത് എന്ന് മുഖ്യമന്ത്രി സഭയിൽ ചോദിച്ചു. സമരങ്ങളെ പൊലീസ് നേരിട്ടത് സംയമനത്തോടെയാണ് എല്ലായിടത്തും ശാന്തമായിട്ടാണ് പൊലീസ് കൈകാര്യം ചെയ്തത്.
ജനങ്ങളായി സംവാദിക്കാന്‍ പല മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. പദ്ധതിക്കെതിരെ യു.ഡി.എഫിന് സ്വന്തം അണികളെപ്പോലും കൊണ്ടുവരാനാകുന്നില്ല. സിൽവർലൈന്‍ രഹസ്യമായി കൊണ്ടുവന്ന പദ്ധതിയല്ല. പദ്ധതി ഏതുവിധേനയും ഇല്ലാതാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.