സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ കൂട്ടും; വി​ല വ​ർ​ധ​ന പ​രി​ശോ​ധി​ക്കാ​ൻ സ​മി​തി

 
milk

സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും. കർശകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു.




  ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പാലിന്റെ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ചു രൂപയായിരിക്കും വര്‍ധിപ്പിക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. വെറ്റിനറി സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും മില്‍മയുടെയും പ്രതിനിധികളാണ് സമിതിയിലുള്ളത്. അടുത്തവര്‍ഷം ജനുവരി മുതല്‍ വിലവര്‍ധനവ് നിലവില്‍ വരുമെന്നാണ് സൂചന.