ചെങ്കടലായി മധുര
ഉജ്വല സമാപനം

ലക്ഷങ്ങൾ പങ്കെടുത്ത മഹാറാലിയോടെ CPM 24-ാം പാർടി കോൺഗ്രസിന് മധുരയിൽ സമാപനം. ഞായറാഴ്ച നടന്ന റാലി തമിഴ് മണ്ണിൽ
പാർട്ടിയുടെ കരുത്തും സംഘടനാ ശേഷിയും വിളിച്ചോതുന്നതായി. ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകുന്ന പുതിയ പ്രവർത്തന വഴിയും തീരുമാനങ്ങളും എടുത്താണ് കോൺഗ്രസിന് സമാപനമായത്. സമാപന റാലിയിൽ പങ്കെടുക്കാൻ പതിനായിരങ്ങൾ ഞായറാഴ്ച പുലർച്ചെ മുതൽ മധുരയിലേക്ക് ഒഴുകി എത്തി. തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തൊഴിലാളികളും സാധാരണക്കാരുമടങ്ങുന്ന ജനങ്ങൾ കുടുംബ സമേതം എത്തി.
മധുര അ ക്ഷരാർഥത്തിൽ ചുവപ്പണിയുകയായിരുന്നു. മധുരപാണ്ടിക്കോവിൽ നിന്ന് ഉച്ചകഴിഞ്ഞ് റെഡ് വാളണ്ടിയർ മാർച്ചും റാലിയും ആരംഭിക്കുന്നതിന് മുമ്പു തന്നെ പൊതുസമ്മേളന നഗരി നിറഞ്ഞു കവിഞ്ഞിരുന്നു. വാളണ്ടിയർ മാർച്ചിൽ കാൽ ലക്ഷത്തിലധികം പേർ പങ്കെടുത്തു.പൊതു സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി MA ബേബി , വൃന്ദ കരാട്ട്, പ്രകാശ് കരാട്ട്, കെ ബാലകൃഷ്ണൻ, എസ് വെങ്കിടേശൻ MP, യു വാസുകി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.