കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്

വൻ സുരക്ഷ
 
CM

കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്. അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി 911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർകോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയിൽ ഉണ്ട്. കാസർകോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് ഏഴ് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രു 20 ന് രാവിലെ 10 ന് ചീമേനി തുറന്ന ജയിൽ അന്തേവാസികൾക്കുള്ളപുതിയ ബാരക്ക് കെട്ടിടം ഉദ്ഘാടനം
രാവിലെ 11 ന് പിലിക്കോട് ഉത്തര മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദം സഫലം - ഫാം കാർണിവൽ ഉദ്ഘാടനം
11.30 ന് നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഉദ്ഘാടനം 
3.30 ന് കാഞ്ഞങ്ങാട് ആലാമിപ്പള്ളി, പൊതുപരിപാടി
4.30 ന് കുമ്പള- പൊതുപരിപാടിഎന്നീ പരിപാടികളിൽ പങ്കെടുക്കും