വയനാട്ടിലേക്ക് വരുമ്പോൾ സ്വന്തം വീട്ടിലേക്ക് വരുന്നത് പോലെ:രാഹുൽ ഗാന്ധി
Feb 14, 2023, 10:27 IST

രാഷ്ട്രീയനേതാവായല്ല ഒരു കുടുംബാംഗമെന്നനിലയിലാണ് തന്നെ വയനാട്ടുകാര്‍ കാണുന്നതെന്ന് രാഹുല്‍ഗാന്ധി എംപി. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം തിരിച്ച് വയനാട്ടിലേക്ക് വരുമ്പോൾ തന്റെ സ്വന്തം വീട്ടിലേക്ക് വരുന്നത് പോലെയാണ് അനുഭവപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനെക്കാള്‍ താൻ വില നല്‍കുന്നത് ആ പരിഗണനയ്ക്കാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മീനങ്ങാടിയിലെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
വയനാട്ടിലേക്ക് അമ്മ സോണിയാ ഗാന്ധിയെക്കൂടി കൊണ്ടുവരുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് 25 വീടുകള്‍ ജില്ലയില്‍ നിര്‍മ്മിച്ചു നല്‍കി. അതിൽ തനിക്കും പങ്കാളിയാവാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ജില്ലയിലെ വിവിധപരിപാടികള്‍ക്ക് സുരക്ഷയൊരുക്കിയത് 877 പൊലീസ് ഉദ്യോഗസ്ഥരാണ്. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുപുറമേ കണ്ണൂര്‍ റൂറല്‍, കാസര്‍കോട്, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷക്കായി ജില്ലയിലെത്തി. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നേതൃത്വത്തില്‍ എട്ടു ഡിവൈഎസ്പിമാരും 27 ഇന്‍സ്‌പെക്ടര്‍മാരും ഉണ്ടായിരുന്നു. ഇന്‍സ്‌പെക്ടര്‍മാരില്‍ 19 പേർ ജില്ലയ്ക്ക് പുറത്തുളളവരും ഡിവൈഎസ്പിമാരില്‍ അഞ്ചുപേര്‍ ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവരാണ്.