കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം

ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസർകോട് തുടക്കം
 
ഐഷാ സുല്‍ത്താനയെ കള്ളക്കേസില്‍ കുടുക്കാൻ ലക്ഷദ്വീപ്‌ പൊലീസ്‌ നീക്കം; ഒറ്റക്കെട്ടായി ശബ്‌ദ‌‌മുയര്‍ത്തണം – CPM

കേന്ദ്ര നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കം. ജാഥ വൈകിട്ട് കാസർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഒരു മാസം നീളുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നടപടികൾക്കെതിരെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി ഗോവിന്ദൻ നയിക്കുന്ന ആദ്യ സംസ്ഥാനതല പ്രചാരണം. ഇടത് സർക്കാരിൻ്റെ ജനക്ഷേമ നടപടികളും വിശദീകരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കുകയാണ് ജാഥയുടെ ലക്ഷ്യം.

ബജറ്റിലെ നികുതി വർധന ഉൾപ്പെടെ സർക്കാരിനെയും പാർട്ടിയെയും ബാധിച്ച വിവാദങ്ങളെ മറികടക്കുക എന്ന ലക്ഷ്യവും ജാഥയ്ക്കുണ്ട്. പി.കെ. ബിജുവാണ് ജാഥയുടെ മാനേജർ. സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീൽ, ജെയ്‌ക് സി തോമസ് എന്നിവരാണ് സ്ഥിരാംഗങ്ങൾ. മാർച്ച് 18ന് തിരുവനന്തപുരത്താണ് സമാപനം