തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ
കോവിഡ് രോഗവ്യാപനം വർധിച്ചതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷനിലെ 11 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവൻമുകൾ, ചന്തവിള, മുള്ളൂർ, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളെയാണു ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ സ്ഥലങ്ങളിൽ എല്ലാ ദിവസവും ബാധകമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
Jun 23, 2021, 23:51 IST
കോവിഡ് രോഗവ്യാപനം വർധിച്ചതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷനിലെ 11 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവൻമുകൾ, ചന്തവിള, മുള്ളൂർ, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളെയാണു ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ സ്ഥലങ്ങളിൽ എല്ലാ ദിവസവും ബാധകമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.