പൂരനഗരിയിലേക്ക് ആംബുലൻസിൽ എത്തിയില്ല: സുരേഷ് ഗോപി

 
suresh

പൂരനഗരിയിലേക്ക് ആംബുലൻസിൽ എത്തിയില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്തപ്രസ്താവന തള്ളി ബി.ജെ.പി തൃശൂർ ജില്ല അധ്യക്ഷൻ അനീഷ് കുമാർ. സ്വരാജ് റൗണ സഞ്ചരിച്ചത് ആംബുലൻസിൽ തന്നെയാണ്. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത്തത് കാരണം റൗണ്ട് വരെ വന്നത് തന്റെ കാറിലാണ്, ഇതാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും അനീഷ് കുമാർ പറഞ്ഞു

സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ പൂരനഗരിയിൽ ആംബുലൻസിലല്ല പോയതെന്നും ബി.ജെ.പി ജില്ല അധ്യക്ഷന്‍റെ വാഹനത്തിലാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ചേലക്കരയിൽ ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, തിരുവമ്പാടി വിഭാഗം പൂരം നിർതവെച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.