വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഫാബുലസ് ഫെബ്രുവരി

 
ppp
വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഗീത നാടക സായാഹ്നങ്ങളുടെ ഫാബുലസ് ഫെബ്രുവരിക്ക് ഇന്ന് തുടക്കമാകും. (23-02-2023) ഇന്ന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ ഫാബുലസ് ഫെബ്രുവരി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങില്‍ വി.കെ.പ്രശാന്ത് എംഎല്‍എ അധ്യക്ഷനാകും. സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ്, സെക്രട്ടറി പ്രിയദര്‍ശനന്‍.പി.എസ്, പ്രോഗ്രാം അസിസ്റ്റന്‍ഡ് ആനി ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് ആറിന് കൊല്ലം പെരിനാട് സീതകളി സംഘം അവതരിപ്പിക്കുന്ന സീതകളി അരങ്ങേറും. നാളെ (24-02-2023) വൈകിട്ട് ആറിന് ഡോ ആരോമല്‍.ടി രചനയും സംവിധാനവും നിര്‍വഹിച്ച് കാലദര്‍ശന നാട്യവേദി അവതരിപ്പിക്കുന്ന രക്ഷസ്സ് എന്ന നാടകം അരങ്ങേറും. നാടകാവതരണം പ്രശാന്ത് നാരായണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഏഴു മണിക്ക് സ്പാനിഷ് നാടകമായ അമായ അരങ്ങിലെത്തും. 25നു വൈകിട്ട് ആറിനു പി.ഭാസ്‌കരന്‍ അനുസ്മരണം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗായിക രാജലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയോടെ ഫാബുലസ് ഫെബ്രുവരിക്ക് സമാപനമാകും.