ഫെഡറേഷൻ ഓഫ് കടകംപള്ളി റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം
Feb 9, 2025, 22:53 IST

ഫെഡറേഷൻ ഓഫ് കടകംപള്ളി റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം (എഫ്.കെ.ആർ എ ) ആനയറ ഭജനമഠം ഹാളിൽ ചേർന്നു. കടകംപള്ളിയിലെ ഏഴ് സിഡന്റ്സ് അസോസിയേഷൻസിന്റെ കൂട്ടായ്മയിൽ സെക്രട്ടറി തങ്കപ്പൻ നായർ സ്വാഗതം പറയുകയും പ്രസിഡന്റ് പ്രൊഫസർ കുളത്തൂർ കൃഷ്ണൻ നായരുടെ . അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബഹു എം എൽഎ ശ്രീ. കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ARM എന്ന പ്രശസ്ത ചലച്ചിത്രത്തിന്റെ സംവിധായകൻ ശ്രീ.ജിതിൻ ലാലിനെയും 63-ാമത് സംസ്ഥാനസ്ക്കൂൾ കലോത്‌സ്‌വത്തിൽ Agrade വാങ്ങിയ കുമാരി വൈഗ ബോസിനെയും ശ്രീ കടകപള്ളി സുരേന്ദ്രൻ എം.എൽ.എ. സ്നേഹോപഹാരം നല്ക്കി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ കൗൺസിലർമാരായ ശ്രീ.പി.കെ ഗോപകുമാർ . ശ്രീഎൻ. അജിത്ത്കുമാർ . ശ്രീ.ഡി.ജി. കുമാരൻ ശ്രീമതി. സുജാദേവി എന്നിവർ ആശംസകൾ അറിയിച്ചു.