കേരളത്തില്‍ ആദ്യമായി ഇന്റര്‍ - സ്‌റ്റേറ്റ്് എക്‌മോ റിട്രീവല്‍ നടത്തി മെയ്ത്ര ഹോസ്പിറ്റല്‍.

 
Meitra

കോഴിക്കോട് :  മംഗലാപുരം ആശുപത്രിയില്‍ വെന്റ്‌റിലേറ്ററില്‍ പ്രവേശിപ്പിച്ച രോഗിയെ 'ഗ്രീന്‍ കോറിഡോര്‍' വഴി കേരളത്തില്‍ എത്തിച്ചു എക്മോ നടത്തി ചരിത്രം സൃഷ്ടിച്ചു കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍. വൈറല്‍ ന്യുമോണിയ ബാധിച്ച്  ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയിലായിരുന്ന യുവതിയെ എക്മോ സൗകര്യമുള്ള ആംബുലന്‍സില്‍ കോഴിക്കോട് എത്തിച്ചാണ് വിദഗ്ധ ചികിത്സ നല്‍കിയത്. കേരളത്തില്‍ തന്നെ ആദ്യമായി നടന്ന 'ഇന്റര്‍ സ്റ്റേറ്റ് ഗ്രീന്‍ കോറിഡോര്‍ എക്മോ റിട്രീവലാണ് ഇത്.  

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം താല്‍ക്കാലികമായി ഏറ്റെടുക്കുന്ന ഒരു ജീവന്‍ രക്ഷാ സാങ്കേതികതയാണ് എക്മോ. രോഗിയുടെ ശരീരത്തില്‍ നിന്ന് രക്തം പമ്പ് ചെയ്തെടുത്ത് എക്മോ യന്ത്രത്തിലൂടെ ഫില്‍ട്ടര്‍ ചെയ്ത ശേഷം ഓക്സിജന്‍ നല്‍കി തിരികെ ശരീരത്തിലേക്ക് എത്തിക്കുന്നു. 

മേയ്ത്രയിലെ മെഡിക്കല്‍ സംഘം  6 മണിക്കൂര്‍ നീണ്ടുനിന്ന  റോഡ് യാത്രയിലൂടെ ജീവന്‍രക്ഷാ യന്ത്രങ്ങളുടെ സഹായത്തില്‍ കഴിയുന്ന രോഗിയെ കോഴിക്കോട് എത്തിക്കുകയായിരുന്നു.  ഇതിനായി കേരള പോലീസിന്റെ സഹായവും ലഭിച്ചു. മേയ്ത്രയിലെ ചികിത്സക്ക് ശേഷ അതിഗുരുതരാവസ്ഥ തരണം ചെയ്ത യുവതി  2 ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം ആരോഗ്യനില തൃപ്തികരം എന്ന് ഉറപ്പാക്കിയതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി

കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു ഉയര്‍ന്ന അപകടസാധ്യതയുള്ള എക്മോ നടക്കുന്നതെന്ന്  മേയ്ത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി  ചെറിയാന്‍ പ്രതികരിച്ചു.

ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന്‍, കേരള പോലീസ് ഡിപ്പാര്‍ട്ട്മെന്റ്, കേരള എമര്‍ജന്‍സി ടീം എന്നിവരുടെ നിസ്വാര്‍ഥ സഹകരണമാണ് വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനു സഹായിച്ച പ്രധാന ഘടകമെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ സി.ഇ.ഒ നിഹാജ് മുഹമ്മദ് പറഞ്ഞു.