ഹൈക്കോടതി ഉത്തരവ് അപ്രായോഗികം; നിലവിലെ ചട്ടങ്ങള്‍ പാലിച്ചു ദേവസ്വങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം
ഹൈക്കോടതി ഉത്തരവിന് സ്റ്റേ സുപ്രീംകോടതിയുടെ സ്‌റ്റേ
Updated: Dec 19, 2024, 23:08 IST
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നിലവിലെ ചട്ടങ്ങള്‍ പാലിച്ചു ദേവസ്വങ്ങള്‍ക്ക് ആന എഴുന്നള്ളിക്കാം. ദേവസ്വങ്ങള്‍ക്ക് അനുകൂലമാണു കോടതിയുടെ ഉത്തരവ്. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പ്രായോഗികത സുപ്രീംകോടതി ചോദ്യം ചെയ്തു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണു സുപ്രീംകോടതിയെ സമീപിച്ചത്. എഴുന്നള്ളിപ്പിന് ആനകള്‍ തമ്മില്‍ 3 മീറ്റര്‍ ദൂരപരിധി പാലിക്കണം, തീവെട്ടികളില്‍നിന്ന് 5 മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണം, ആനകളുടെ 8 മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ എന്നിവയുള്‍പ്പെടെ ഹൈക്കോടതി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.