ആദർശവും പ്രായോഗിക രാഷ്ട്രീയവും സമന്വയിപ്പിച്ചത് ലീഡർമികവ് കെ മുരളീധരൻ എം പി
രാഷ്ട്രീയത്തിലും അധികാരത്തിലും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മനുഷ്യമുഖമായിരുന്ന ലീഡർ കെ കരുണാകരൻ ആദർശവും പ്രായോഗിക രാഷ്ട്രീയവും സമന്വയിപ്പിച്ച അപൂർവം ദേശീയ നേതാക്കളിൽ പ്രഥമഗണനീയനായിരുന്നെന്ന് കെ മുരളീധരൻ എം പി.
കേരത്തിന്റെ എല്ലാ നിയമനിർമ്മാണ സഭകളിലും അംഗമായിരുന്നത് അദ്ദേഹത്തിന്റെ ആർക്കും മറികടക്കാനാകാത്ത ചരിത്രനേട്ടമാണ്.
ലീഡർ രൂപം കൊടുത്ത മുന്നണിയണ് ഐക്യ ജനാധിപത്യ മുന്നണി. അതിന്നും നിലനിൽക്കുന്നത് ലീഡരുടെ രാഷ്ട്രീയ മാറ്റ് വർധിക്കുന്നതിന്റെ സൂചനയാണ്.
ലീഡർ കെ കരുണാകാരന്റെ 103- ആം ജൻമദിനത്തിൽ കോൺഗ്രസ് വലിയവിള മണ്ഡലം കമ്മിറ്റിയുടെ ജീവകാരുണ്യപദ്ധതിയായ “കരുണാർദ്രം” ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
കൊവിഡ് മൂലം ദുരിതം നേരിട്ട വീടുകളിൽ 9 ഇനം പഴവർഗ്ഗ കിറ്റ് എത്തിച്ചു.
മണ്ഡലം പ്രസിഡന്റ് എ ജി നൂറുദീൻ അധ്യക്ഷനായി.
കെ പി സി സി എക്സിക്യൂട്ടീവ് അംഗം ഡി സുദർശനൻ, കെ പി സി സി അംഗം , വട്ടിയൂർക്കാവ് ബ്ലോക്ക് പ്രസിഡന്റ് എസ് നാരായണപിള്ള, വി മോഹൻതമ്പി, അഡ്വ സ്മിതാ സുമേഷ്,വലിയവിള എസ് സോമശേഖരൻ നായർ, ആർ നാരായണൻ തമ്പി,അഡ്വ വി രാംകുമാർ, സി വിൻസന്റ് റോയ്, കുരുവിക്കാട് ശശി, ബി എസ് രാജാഗോപാൽ,എം ലത, അഡ്വ സുമേഷ്കുമാർ പ്രസംഗിച്ചു.