ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം, രണ്ടു പോലീസുകാര്‍ക്കെതിരെ നടപടി
ജില്ലാ പോലീസ് മേധാവി ഐ.ജിക്കും എ.ഡി.എം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സമാനമായ കണ്ടെത്തലാണ് എ.ഡി.എമ്മിന്റെയും ജില്ലാ പോലീസ് മേധാവിയുടെയും റിപ്പോര്‍ട്ടില്‍ ഉള്ളത്
ഐ.ജിക്കും, എ.ഡി.എം ലാൻഡ് റവന്യൂ കമ്മീഷണർക്കും ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് കൈമാറി.ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് പരാമർശമുള്ളതായാണ് വിവരം. വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.ജില്ലയിലെ എംപിയും, എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തത്തുടര്‍ന്ന് സംഭവത്തില്‍ കളക്ടറുടെ ചാര്‍ജുള്ള എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചിരുന്നു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്. തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയര്‍ത്തിയതിലെ വീഴ്ച അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.
കാസർകോഡ് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് വീഴ്ച പറ്റിയെന്ന് മനസ്സിലായത്.