യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം: വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ പ്രതിഷേധം ശക്തം
പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വനിതാ കമ്മിഷൻ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ജോസഫൈന്റെ കോലവും പ്രതിഷേധക്കാർ കത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കോലം കത്തിച്ചത്. ഇതിന് തൊട്ടുമുൻപ് കെഎസ്യു പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇവരും ജോസഫൈന്റെ കോലം കത്തിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
Jun 24, 2021, 20:03 IST
പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വനിതാ കമ്മിഷൻ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ജോസഫൈന്റെ കോലവും പ്രതിഷേധക്കാർ കത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കോലം കത്തിച്ചത്.
ഇതിന് തൊട്ടുമുൻപ് കെഎസ്യു പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇവരും ജോസഫൈന്റെ കോലം കത്തിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാർ വനിതാ കമ്മീഷൻ ആസ്ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് ഇതിന് ഇടയാക്കിയത്.