എല്ലാവരെയും ഉൾപ്പെടുത്തിയുള്ള സമഗ്ര വളർച്ച, ഡിജിറ്റൽ രംഗത്തെ നവീകരണം, സുസ്ഥിര ധനകാര്യം എന്നീ രംഗങ്ങളിൽ സംസ്ഥാനത്തിന്റെ പങ്ക് പ്രതിഫലിപ്പിച്ചുകൊണ്ട് കെപിഎംജി ഇൻ ഇന്ത്യ-സിഐഐ റിപ്പോർട്ട്
Oct 10, 2025, 15:58 IST

കൊച്ചി: ദേശീയ സാമ്പത്തിക രംഗത്തെ സ്വാധീനിക്കുന്ന ചലനാത്മകവും വർദ്ധിച്ചുവരുന്ന ബിസിനസ് സൗഹൃദപരവുമായ ഒരു ഇടമായി കേരളത്തെ ഉയർത്തിക്കാട്ടുന്ന റിപ്പോർട്ട് സിഐഐയുമായി സഹകരിച്ച് കെപിഎംജി ഇന്ത്യ പുറത്തിറക്കി. കൊച്ചിയിൽ നടന്ന സിഐഐ കേരള ബാങ്കിംഗ് & എൻബിഎഫ്‌സി ഉച്ചകോടി 2025ലാണ് 'പ്രകടനത്തെ നയിക്കുന്നതിൽ നൂതന സമീപനത്തിന്റെ പങ്ക് - കേരളത്തിലെ ധനകാര്യ സേവന മേഖല ദേശീയ ആഖ്യാനത്തെ സ്വാധീനിക്കുന്ന തരത്തിൽ വളർന്നതെങ്ങനെ' എന്ന റിപ്പോർട്ട് പ്രകാശിപ്പിച്ചത്. ഇന്ത്യൻ ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് (ബിഎഫ്എസ്‌ഐ) രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന അഭൂതപൂർവമായ പരിവർത്തനം കാണിച്ചുതരുന്ന ഈ റിപ്പോർട്ട് നവീകരണം, എല്ലാവരെയും ഉൾപ്പെടുത്തൽ, സുസ്ഥിരത എന്നിവയിലൂടെ ദേശീയ സാമ്പത്തിക രംഗത്തെ സ്വാധീനിക്കുന്ന ചലനാത്മകവും വർദ്ധിച്ചുവരുന്ന ബിസിനസ് സൗഹൃദപരവുമായ ഒരു ഇടമായി കേരളത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
വികസനങ്ങൾ ഇനിയും ത്വരിതപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും, ഈ ബഹുതല വളർച്ച മുന്നോട്ട് കൊണ്ടുപോകാൻ നൂതനമായ ചിന്ത ആവശ്യമായി വന്നേക്കാവുന്ന മേഖലകളെക്കുറിച്ചും അന്വേഷിക്കാനും ഈ റിപ്പോർട്ട് ശ്രമിക്കുന്നു. യുപിഐ, ആധാർ, അക്കൗണ്ട് അഗ്രഗേറ്ററുകൾ തുടങ്ങിയ ഡിജിറ്റൽ സൗകര്യങ്ങൾ പകർന്ന പുരോഗതിയുടെ കരുത്തിൽ ഇന്ത്യയിലെ ബിഎഫ്എസ്ഐ മേഖല 2025 ൽ 91 ട്രില്യൺ രൂപ മൂല്യത്തിലേക്ക് ഉയർന്നു. ശക്തമായ സഹകരണ ബാങ്കിംഗ് പൈതൃകത്തിനും നൂതനമായ എൻബിഎഫ്‌സികൾക്കും പേരുകേട്ട കേരളത്തിന്റെ സാമ്പത്തിക ആവാസവ്യവസ്ഥ ഈ ദേശീയ പരിണാമത്തിന്റെ ഒരു സൂക്ഷ്മലോകമാണ്. ഇന്ത്യയിലെ മുൻനിര സ്വർണ്ണ വായ്പ എൻബിഎഫ്‌സികളുടെയും പ്രമുഖ എൻആർഐ ബാങ്കിംഗ് സ്ഥാപനങ്ങളുടെയും ആസ്ഥാനമായ കേരളം, രാജ്യമെമ്പാടും അനുരണനമുണ്ടാക്കുന്ന മാനദണ്ഡങ്ങൾക്ക് രൂപം നല്കുകയാണിവിടെ.
ഇന്ത്യയിലെ ബിഎഫ്എസ്‌ഐ മേഖലയിൽ ഉണ്ടായ പരിവർത്തനം കേവലം എണ്ണത്തിലുള്ള വളർച്ച മാത്രമല്ലെന്നും, ഇത് എല്ലാവരെയും ഉൾക്കൊള്ളുന്ന അവസരങ്ങളുടെ സൃഷ്ടി, സാങ്കേതിക നേതൃത്വം, സാമൂഹികമായ കരുത്ത് എന്നിവയുടെ വേദി എന്ന നിലയിൽ ധനകാര്യത്തെ പുനർനിർവചിക്കുകകൂടി ചെയ്യുന്നുണ്ടെന്നും ഇന്ത്യയിലെ കെപിഎംജിയുടെ കൊച്ചിയിലെ ഫിനാൻഷ്യൽ സർവീസസ് ടെക്‌നോളജി ലീഡറും ഓഫീസ് മാനേജിംഗ് പാർട്ണറുമായ വിഷ്ണു പിള്ള പറഞ്ഞു.