ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.3 ശതമാനം മുതല്‍ 6.8 ശതമാനം വരെയുളള നിരക്കില്‍ വളരുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്
Jan 31, 2025, 23:50 IST

2025-26 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.3 ശതമാനം മുതല്‍ 6.8 ശതമാനം വരെയുളള നിരക്കില്‍ വളരുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ശനിയാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേയില്‍ കുറയുന്ന തൊഴിലില്ലായ്മാ നിരക്കും, പണപ്പെരുപ്പ നിയന്ത്രണവും എടുത്തുപറയുന്നു. വളര്‍ച്ചാനിരക്കിന്റെ ഗതിവേഗം കൂട്ടാന്‍, കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമെന്നും സൂചിപ്പിക്കുന്നു.