ശബരിമലയിലേക്കുള്ള എല്ലാ പ്രധാന അറ്റകുറ്റപ്പണികളും സീസണ് മുൻപ് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കാനും തീരുമാനമായി.

ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകളുടേയും അറ്റകുറ്റപ്പണികളും ടാറിങ്ങും സീസണ് മുൻപ് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കാനും വാട്ടർ അതോറിറ്റിയുടെ സീതത്തോട് പദ്ധതി അടിയന്തിരമായി പൂർത്തീകരിക്കുന്നതിനും തീർത്ഥാടനത്തിന് കോവിഡ്-19 പ്രകാരം കെഎസ്ആർടിസി സ്പെഷ്യൽ ബസ്സുകൾ ഏർപ്പെടുത്തുന്നതിനും തൽ വർഷത്തെ ക്രമീകരണങ്ങൾ ചർച്ചചെയ്യാനും ചേർന്ന ആലോചനാ യോഗത്തിൽ തീരുമാനമായി. പിൽഗ്രിം ടൂറിസത്തിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള തീർത്ഥാടന സർക്യൂട്ട് നടപ്പിലാക്കും. ദേവസ്വം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ആലോചനായോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസ്, ഗതാഗത വകുപ്പ് മന്ത്രി ശ്രീ.
 
ശബരിമലയിലേക്കുള്ള എല്ലാ പ്രധാന  അറ്റകുറ്റപ്പണികളും സീസണ് മുൻപ് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കാനും തീരുമാനമായി.

ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകളുടേയും അറ്റകുറ്റപ്പണികളും ടാറിങ്ങും സീസണ് മുൻപ് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കാനും വാട്ടർ അതോറിറ്റിയുടെ സീതത്തോട് പദ്ധതി അടിയന്തിരമായി പൂർത്തീകരിക്കുന്നതിനും തീർത്ഥാടനത്തിന് കോവിഡ്-19 പ്രകാരം കെഎസ്ആർടിസി സ്പെഷ്യൽ ബസ്സുകൾ ഏർപ്പെടുത്തുന്നതിനും തൽ വർഷത്തെ ക്രമീകരണങ്ങൾ ചർച്ചചെയ്യാനും ചേർന്ന ആലോചനാ യോഗത്തിൽ തീരുമാനമായി.

പിൽഗ്രിം ടൂറിസത്തിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള തീർത്ഥാടന സർക്യൂട്ട് നടപ്പിലാക്കും. ദേവസ്വം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ആലോചനായോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസ്, ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരായ ജ്യോതിലാൽ, ബിജുപ്രഭാകർ , റാണി ജോർജ് , ആനന്ദ് സിംഗ് , ബി.എസ് പ്രകാശ്, ചീഫ് എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.