കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി യാക്കോബായ തലവന്‍ പാത്രിയര്‍ക്കീസ് ബാവാ മടങ്ങുന്നു

ചൊവ്വാഴ്ച രാവിലെ 9.30ന് ഡമാസ്‌കസിലേക്കു മടങ്ങാനാണ് ബാവായുടെ തീരുമാനം
 
Ignathios
സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മടങ്ങുന്നു. ചൊവ്വാഴ്ച രാവിലെ 9.30ന് ഡമാസ്‌കസിലേക്കു മടങ്ങാനാണ് ബാവായുടെ തീരുമാനം. സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടിരുന്നു. തലസ്ഥാന നഗരമായ ഡമാസ്‌കസ് ഉള്‍പ്പെടെ വിമതസേനയുടെ കൈവശമാണിപ്പോള്‍. ഇതിനു പിന്നാലെയാണു പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരികെ മടങ്ങുന്നത്.