കലാമാമാങ്കത്തിന് ഇന്ന് സമാപനം; സ്വര്‍ണക്കപ്പിനായി പൊരിഞ്ഞ പോരാട്ടാം

മുഖ്യ അതിഥികളായി ടൊവിനോയും ആസിഫലിയും

 
kala
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു ഉച്ചയോടെ സമാപനം. സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിന്റെ സൂപ്പര്‍ ക്ലൈമാക്‌സിനായി വടക്കന്‍ ജില്ലകളാണ് മത്സരിക്കുന്നത്. നിലവിലെ ജേതാക്കളായ കണ്ണൂരും ഒപ്പം, കോഴിക്കോടും തൃശൂരും കപ്പിനായി കുതിക്കുമ്പോള്‍ അവസാന മത്സരവും കടന്ന് അപ്പീലുകളുടെ ഫലം വരെ കാത്തിരിക്കേണ്ടി വരും. മത്സരങ്ങളെല്ലാം ഉച്ചയ്ക്കു രണ്ടോടെ പൂര്‍ത്തിയാകുമെന്നും അപ്പീലുകള്‍ 3.30നു മുന്‍പു തീര്‍പ്പാക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.