കേരള ബാങ്ക് – പാക്സ് ഐടി ഏകീകരണം വേഗത്തിൽ നടപ്പിലാക്കണം” -മന്ത്രി
കേരള ബാങ്ക് പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളുമായുള്ള (പാക്സ്) ഐടി ഏകീകരണം ദീർഘവീക്ഷണത്തോടു കൂടി വേഗത്തിൽ നടപ്പിലാക്കി മുന്നോട്ടു പോകണമെന്ന് ബഹു:സഹകരണ വകുപ്പ് മന്ത്രി, ശ്രീ .വി .എൻ . വാസവൻ.
കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും
ബോർഡ് ഓഫ് മാനേജ്മന്റ് അംഗങ്ങളുടെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാക്സുകളുമായി ഐടി ഏകീകരണം നടപ്പിലാക്കി അവർക്ക് ആധുനിക ബാങ്കിംഗ് സേവനങ്ങൾ നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
കേരള ബാങ്കിനുണ്ടാകുന്ന ഏത് പ്രതിസന്ധിയും പരിഹരിക്കാൻ സർക്കാരുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.
ബാങ്ക് പ്രസിഡന്റ്, ശ്രീ.ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീ.എം.കെ. കണ്ണൻ, സഹകരണ വകുപ്പു സെക്രട്ടറി, ശ്രീമതി. മിനി ആന്റണി ഐഎഎസ്, സഹകരണ സംഘം രജിസ്ട്രാർ, ശ്രീ.പി.ബി.നൂഹ് , ഐഎഎസ്, ചെയർമാൻ, ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ്, ശ്രീ .വി .രവീന്ദ്രൻ, ബാങ്ക് സിഇഒ, ശ്രീ.പി.എസ്.രാജൻ, സിജിഎം, ശ്രീ.കെ .സി .സഹദേവൻ എന്നിവർ പ്രസംഗിച്ചു.
Bablu J S
PRO Kerala Bank
Ph: 8921987362
ബാങ്ക് ബോർഡ് ഓഫ് ഡയറക്ടറന്മാരും, ബോർഡ് ഓഫ് മാനേജ്മെൻറ് അംഗങ്ങളും, ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
