സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ തുടരും
ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും
Feb 1, 2022, 06:54 IST

പോലീസിൻ്റെ വാഹന പരുശോധന
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വലിയ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാത്തത്. തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞെങ്കിലും സി കാറ്റഗറിയില്‍ തന്നെ തുടരും. കൊവിഡ് ബാധിതരായ ഗുരുതര രോഗമുള്ളവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണെന്ന് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.