നികുതി ഭീകരതക്കെതിരെ കെപിസിസിയുടെ സമര പരമ്പര; 28ന് സായാഹ്ന ജനസദസ്സുകള്‍

 
congress
congress

കേരള ബജറ്റിലെ നികുതി ഭീകരതക്കെതിരായ കെപിസിസിയുടെ സമര പരമ്പരകളുടെ ഭാഗമായി ഫെബ്രുവരി 28ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി
അറിയിച്ചു.

വെെകുന്നേരം 4 മുതല്‍ രാത്രി 8 വരെയാണ് സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കുക.നികുതിപ്പിരിവിലെ കെടുകാര്യസ്ഥത, സര്‍ക്കാരിന്‍റെ അനിയന്ത്രിത ദുര്‍ച്ചെലവുകള്‍ എന്നിവ കൊണ്ട് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പൊതുകടം പെരുകി. ഇതിന്‍റെ എല്ലാം ദുരിതം സാധാരണക്കാരന്‍റെ ചുമലില്‍ കെട്ടിവെയ്ക്കുകയാണ് സര്‍ക്കാര്‍. നികുതി വര്‍ധനവും ഇന്ധന സെസും വെെദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വര്‍ധനവും കേരളത്തിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കും. ഇതിനെല്ലാം എതിരായ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണം തുറന്ന് കാട്ടാനും നികുതിക്കാെള്ളയെ കുറിച്ച് വിശദീകരിക്കാനുമാണ് കോണ്‍ഗ്രസ് സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.