പൊലീസിന്റെ ഭാഗമാകാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും.

സ്ത്രീ കര്‍മ്മസേനയെന്ന പേരില്‍ പ്രത്യേകസംഘം
 
Kudumpasree
ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലുണ്ടാകണം. 
പൊലീസിന്റെ ഭാഗമാകാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും. സ്ത്രീ കര്‍മ്മസേനയെന്ന പേരില്‍ പ്രത്യേകസംഘം രൂപീകരിക്കും. യൂണിഫോമും പരിശീലനവും നല്‍കും. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേക വിഭാഗമായിട്ടാകും ഇവര്‍ പ്രവര്‍ത്തിക്കുക. പൊലീസ് സ്റ്റേഷനുകളെ കൂടുതല്‍ സ്ത്രീസൗഹൃദമാക്കാനാണ് പുതിയ പദ്ധതി. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലുണ്ടാകണം. പദ്ധതി തയ്യാറാക്കിയത് ഡിജിപി അനില്‍ കാന്താണ്