ളാഹ ഗോപാലന്‍ അന്തരിച്ചു

ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന് (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പത്തനംതിട്ട ജനറല് ആശുപത്രിയില് വച്ച് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. 1950ല് ആലപ്പുഴ ജില്ലയിലെ തഴക്കരയില് ജനിച്ച അദ്ദേഹം മസ്ദൂര് തസ്തികയിലാണ് കെഎസ്ഇബിയില് ജോലിയില് പ്രവേശിക്കുന്നത്. കെഎസ്ഇബിയില് നിന്നും ഓവര്സിയറായി വിരമിച്ച ശേഷം സാധുജന വിമോചന മുന്നണി രൂപീകരിച്ച അദ്ദേഹം ദലിത്, പട്ടികജാതി വിഭാഗക്കാരുടെ അവകാശങ്ങള്ക്കു വേണ്ടിയുള്ള സമരങ്ങള്ക്ക് നേതൃത്വം നല്കി. പത്തനംതിട്ട
 
ളാഹ ഗോപാലന്‍ അന്തരിച്ചു

ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. 1950ല്‍ ആലപ്പുഴ ജില്ലയിലെ തഴക്കരയില്‍ ജനിച്ച അദ്ദേഹം മസ്ദൂര്‍ തസ്തികയിലാണ് കെഎസ്ഇബിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. കെഎസ്ഇബിയില്‍ നിന്നും ഓവര്‍സിയറായി വിരമിച്ച ശേഷം സാധുജന വിമോചന മുന്നണി രൂപീകരിച്ച അദ്ദേഹം ദലിത്, പട്ടികജാതി വിഭാഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പത്തനംതിട്ട ചെങ്ങറയിലെ ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റില്‍ ആരംഭിച്ച കുടില്‍കെട്ടി സമരം കേരളത്തിലെ ഭൂസമരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമാണ്. സാധുജന വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ 2007 ഓഗസ്റ്റ് നാലുമുതല്‍ ആരംഭിച്ച കുടില്‍കെട്ടി സമരത്തിന്റെ മുന്നില്‍ത്തന്നെ ളാഹ ഗോപാലനുണ്ടായിരുന്നു. 143 ഹെക്ടര്‍ ഭൂമി കയ്യേറി നടത്തിയ സമരത്തെ സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെ നേരിട്ടിട്ടും അദ്ദേഹം നിലപാടുകളില്‍ ഉറച്ചു നിന്നു. പിന്നീട് സെക്രട്ടേറിയറ്റിനു മുന്നിലേക്കുവരെയെത്തിയ ശക്തമായ ഭൂസമരത്തിന്റെ നേതാവും അദ്ദേഹം തന്നെയായിരുന്നു. സമരത്തിന്റെ വിജയത്തോടെ കുറേയേറെപ്പേരുടെ ഭൂമി എന്ന സ്വപ്‌നം യാഥാര്‍ഥ്യമായി. പിന്നീട് ആറളത്തും അരിപ്പയിലുമെല്ലാം നടന്ന ഭൂമരങ്ങള്‍ക്ക് ആവേശമായതും ചെങ്ങറയില്‍ ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന സമരമായിരുന്നു. ജയ് ഭിം എന്നെഴുതിയ വെളുത്ത അംബാസിഡര്‍ കാറും അതിലെത്തുന്ന ളാഹ ഗോപാലനും കേരളത്തിലെ ദലിത്, പട്ടികജാതി സമരമുഖങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. സാധുജന വിമോചന മുന്നണിയിലെ ഒരു വിഭാഗവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ളാഹയില്‍ നിന്നും പത്തനംതിട്ടയിലേക്ക് താമസം മാറ്റിയ അദ്ദേഹം അവസാന നാളുകളില്‍ പത്തനംതിട്ട അംബേദ്കര്‍ സ്മാരക മന്ദിരത്തിലായിരുന്നു താമസം. കോവിഡ് ബാധയെത്തുടര്‍ന്ന ആശുപത്രിയില്‍ ആയിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോവിഡ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. അവിടെവച്ച് ഇന്ന് രാവിലെ 11ഓടെ മരണം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളെജിന് കൈമാറാനാണ് കുടുംബത്തിന്റെ തീരുമാനം.