ലൈഫ് മിഷൻ കേസ്; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Feb 20, 2023, 09:53 IST

ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ശിവശങ്കറിനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും റിമാൻഡ് റിപ്പോർട്ടിലൂടെ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കും.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുന്നതും എൻഫോഴ്സ്മെന്റിൻ്റെ ആലോചനയിലുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യമുന്നയിക്കാനും സാധ്യതയുണ്ട്.