മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക ഉയർത്തിയത് തലതിരിച്ച്.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസർഗോട്ട് നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക ഉയർത്തിയത് തലതിരിച്ച്. തെറ്റ് ബോധ്യപ്പെട്ടതോടെ പതാക താഴ്ത്തി ശരിയായി ഉയർത്തി.
മന്ത്രി പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതർക്ക് തെറ്റ് മനസിലായിരുന്നില്ല. പിന്നീട് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരാണ് പതാക തലതിരിഞ്ഞുപോയത് ശ്രദ്ധയിൽപെടുത്തിയത്. ഇതോടെ ഉദ്യോഗസ്ഥരെത്തി പതാക താഴ്ത്തി ശരിയായി വീണ്ടും ഉയർത്തുകയായിരുന്നു
കാസര്‍കോട് റിപ്പബ്ലിക് ദിന പരിപാടിയില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജില്ലാ പൊലീസ് മേധാവി, എഡിഎം എന്നിവരില്‍നിന്നും വിശദീകരണം തേടിയിട്ടുണ്ട്. റിഹേഴ്സല്‍ നടത്തിയിരുന്നോയെന്ന കാര്യം പരിശോധിക്കും. മന്ത്രി എന്ന നിലയില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍.