മുഹമ്മദ് സലീം സന്തോഷ് ട്രോഫി കേരള ടീം മാനെജര്‍

ഈ വര്ഷത്തെ സന്തോഷ് ട്രോഫിക്കുള്ള കേരള ടീം മാനേജര് ആയി മങ്കരത്തൊടി മുഹമ്മദ് സലിമിനെ തെരഞ്ഞെടുത്തു. നിലവില് കേരള ഫുട്ബോള് അസോസിയേഷന് എക്സിക്യൂട്ടീവ് അംഗമാണ്. രണ്ടാം തവണയാണ് സലിം സന്തോഷ് ട്രോഫി ടീം മാനെജരാകുന്നത്. 2015 മഞ്ചേരിയില് നടന്ന സന്തോഷ് ട്രോഫിയില് അദ്ദേഹം ടീമനൊപ്പമുണ്ടായിരുന്നു. 16 വര്ഷത്തോളം മലപ്പുറം ജില്ലാ ഫുട്ബോള് അസോസിയേഷന് സെക്രട്ടറിയായി പ്രവര്ത്തിച്ചിട്ടുണ്്. അണ്ടര് 21 യൂത്ത് സബ്ജൂനിയര് സെലക്ഷന് കമ്മിറ്റി അംഗമായിരുന്നു. ഫെഡറേഷന് കപ്പും സന്തോഷ് ട്രോഫിയും ഉള്പ്പെടെ നിരവധി ടൂര്ണമെന്റുകള് മലപ്പുറത്തേക്ക് കൊണ്ടുവരുന്നതില്‍ സലിം നിര്‍ണായക പങ്കുവഹിച്ചു. കഴിഞ്ഞ സന്തോഷ്ട്രോഫിയിൽ ജേതാക്കളായ കേരള ടീമിനെ തെരഞ്ഞെടുത്ത സെലക്ഷൻ കമ്മറ്റിയിലും അംഗമായിരുന്നു. ഈ മാസം 28ന് അദ്ദേഹം കൊച്ചിയില്‍ പരിശീലന നടത്തുന്ന ടീമിനൊപ്പം ചേരും. ഡിസംബര്‍ ഒന്നിനാണ് സന്തോഷ് ട്രോഫിയിലെ കേളത്തിന്റെ ആദ്യം മത്സരം.