മുനമ്പത്തേതു വഖഫ് ഭൂമിയല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

 
satheesan
മുനമ്പത്തേതു വഖഫ് ഭൂമിയല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫാറൂഖ് കോളജ് മാനേജ്‌മെന്റ് പണം വാങ്ങി നല്‍കിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നത്?. പ്രശ്‌നം കോടതിയില്‍ പരിഹരിക്കുമെന്ന് വഖ ഫ് ബോര്‍ഡ്കള്ളക്കളി പുറത്തു വന്നിരിക്കുകയാണ്. പ്രകാശ് ജാവഡേക്കറിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് ഒന്നാണ്. തൃശൂർ പൂരം കലക്കി ബിജെപിയെ ജയിപ്പിക്കാന്‍ ശ്രമിച്ചതു പോലെ കേരളത്തില്‍ ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും  സതീശൻ ആരോപിച്ചു.