സ്ത്രീധന പീഡനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു

സ്ത്രീധന പീഡനത്തിൽ പരുക്കേറ്റ് കാർമ്മൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. സ്ഥലം എംഎൽഎ അൻവർ സാദത്തിനൊപ്പമാണ് പ്രതിപക്ഷ നേതാവ് ആശുപത്രിയിൽ എത്തിയത്. സന്ദർശിച്ചു. ദൗർഭാഗ്യകരമായ ഈ സംഭവത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും മാധ്യമങ്ങളിൽ വാർത്ത വരുന്നതുവരെ പോലീസ് ഇടപെടാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും ഇത് പ്രതിയെ രക്ഷപെടുന്നതിനു സഹായകമായെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഇത്രയേറെ സംസാരിക്കുന്ന ഈ കാലത്തും ആഭ്യന്തര വകുപ്പും സർക്കാരും ഇക്കാര്യത്തിൽ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നത്.
 
സ്ത്രീധന പീഡനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു

സ്ത്രീധന പീഡനത്തിൽ പരുക്കേറ്റ് കാർമ്മൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. സ്ഥലം എംഎൽഎ അൻവർ സാദത്തിനൊപ്പമാണ് പ്രതിപക്ഷ നേതാവ് ആശുപത്രിയിൽ എത്തിയത്. സന്ദർശിച്ചു. ദൗർഭാഗ്യകരമായ ഈ സംഭവത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും മാധ്യമങ്ങളിൽ വാർത്ത വരുന്നതുവരെ പോലീസ് ഇടപെടാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും ഇത് പ്രതിയെ രക്ഷപെടുന്നതിനു സഹായകമായെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഇത്രയേറെ സംസാരിക്കുന്ന ഈ കാലത്തും ആഭ്യന്തര വകുപ്പും സർക്കാരും ഇക്കാര്യത്തിൽ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നത്. സംഭവത്തിൽ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. സ്ത്രീ സുരക്ഷയെ കുറിച്ച് എപ്പോഴും വാചാലനാകുന്ന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വകുപ്പിന് താഴെ നടക്കുന്നത് പോലും അറിയാത്തത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ‘മകൾക്കൊപ്പം’ എന്ന പേരിൽ സ്ത്രീധന വിരുദ്ധ ക്യാംപയിന് പ്രതിക്ഷ നേതാവ് തുടക്കം കുറിച്ചിരുന്നു. കേരളത്തിന്റെ പൊതുസമൂഹവും മാധ്യമങ്ങളും ആവേശത്തോടെയാണ് ഈ ക്യാംപയിൻ ഏറ്റെടുത്തത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ വിദ്യാർത്ഥി യുവജന സംഘടനകളും സാംസ്‌കാരിക സംഘടനകളും ക്യാമ്പയിൻ ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.