പ്രിയങ്കയുടേത് കയ്യടിക്ക് വേണ്ടിയുള്ള പ്രസ്താവനകൾ

വയനാട്ടിലെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്
 
navya

വയനാട്ടിലെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്

വയനാട് റെയിൽപാത, മെഡിക്കൽ കോളജ്, ഗോത്ര സമൂഹത്തിന്റെ പ്രശ്നം, വിദ്യാഭ്യാസ പ്രശ്നം, രാത്രിയാത്രാ നിരോധനം, വന്യജീവി ആക്രമണം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ വയനാടൻ ജനതയെ ദുരിതത്തിലാക്കുന്നുണ്ട്.
ഇത്തരം വിഷയങ്ങൾ പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ കയ്യടിക്കു വേണ്ടി പ്രസ്താവനകൾ നടത്തുക മാത്രമാണ് പ്രിയങ്ക ചെയ്യുന്നത്. ഈ വിഷയങ്ങളിൽ ആത്മാർഥതയുണ്ടെങ്കിൽ പ്രിയങ്ക സംവാദത്തിന് തയാറാകണം. വയനാട്ടിലെ തിരഞ്ഞെടുപ്പിൽ വികസനം തന്നെയാണ് മുഖ്യ പ്രശ്നം. വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ ഒളിച്ചോടുകയാണ് പ്രിയങ്കയെന്നും നവ്യ ആരോപിച്ചു.