സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ മുപ്പത്തിയഞ്ചാം വാർഷികത്തിന് പ്രൗഡ ​ഗംഭീര തുടക്കം.

കെ.ആർ ​ഗൗരിയമ്മ എൻഡോവ്മെന്റിനും തുടക്കമായി
 
ppp

കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നില മെച്ചപ്പെടുത്തുന്നതിനും, സമൂഹത്തിന്റെ സുസ്ഥിര വികസനത്തിലും, പുരോ​ഗതിയിലേക്കും അവരെ കൈപിടിച്ചു ഉയർത്തുന്നതിനുമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള വനിത വികസന കോർപ്പറേഷന്റെ    മുപ്പത്തിയഞ്ചാം വാർഷികത്തിന് പ്രൗഡ ​ഗംഭീര തുടക്കം. തിരുവനന്തപുത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മുപ്പത്തിയഞ്ചാം വാർഷികാഘോഷവും അതിനോട് അനുബന്ധിച്ച കെ.ആർ ​ഗൗരിയമ്മ എൻഡോവ്മെന്റിനും തുടക്കം കുറിച്ചത്.

പുതിയ കാലഘട്ടത്തിലെ  മാറ്റങ്ങൾ സ്ത്രീ ഉന്നമനത്തിന് വേണ്ടി നടപ്പാക്കാൻ വനിതാ വികസന കോർപ്പറേഷൻ മുൻകൈയെടുക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മികവുറ്റ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക നില മെച്ചപ്പെടുത്തി സാമൂഹ്യ മുന്നേറ്റം ലക്ഷ്യം വെച്ചാണ് കോർപ്പറേഷൻ രൂപീകരിച്ചത്. 
സ്ഥാപക സമയത്തെ മന്ത്രിയായിരുന്ന ഗൗരിയമ്മയുടെ ജീവിതം കേരള സമൂഹത്തിന് നിശ്ചയമുണ്ട്. ആ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് കെ.ആർ ​ഗൗരിയമ്മ എൻഡോവ്മെന്റിനും തുടക്കം കുറച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 400 കോടി രൂപയുടെ ബിസിനസ് നടത്തുന്ന സ്ഥാപനമാണ്. 5 ദേശീയ ധനകാര്യ കോർപ്പറേഷന്റെ സംസ്ഥാന ലൈസൻസിം​ഗ് ഏജൻസി കൂടിയാണ്. കഴിഞ്ഞ ആറേ മുക്കാൽ വർഷം കൊണ്ട് സർക്കാർ വനിതാ വികസന കോർപ്പറേഷന് നൽകിയ  ​ഗ്യാരണ്ടി ആറ് ഇരട്ടിയായി വർദ്ധിപ്പിച്ചു. 145 കോടിയിൽ നിന്നും 845 കോടി  ​ഗ്യാരന്റിയാക്കിയത് സർക്കാർ നൽകുന്ന നല്ല പിൻതുണയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.   തൊഴിൽ മേഖലയിൽ അടക്കം സ്ത്രീകൾക്ക് പിൻതുണ നൽകുന്നതാണ് സർക്കാർ നയം. അതിന് വേണ്ടി സ്ത്രീ ഉന്നമനം വെച്ചിട്ടുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കും. അത് കൊണ്ട്  പുതിയ കാലഘട്ടത്തിലെ  മാറ്റങ്ങൾ സ്ത്രീ ഉന്നമനത്തിന് വേണ്ടി നടപ്പാക്കാൻ വനിതാ വികസന കോർപ്പറേഷൻ മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 

കോവിഡിന് ശേഷമുള്ള വർക്ക് ഫ്രം ഹോം പദ്ധതി എങ്ങനെ ഉപയോ​ഗപ്പെടുത്താമെന്നതും,  ഇന്ന് പൊതുവെ അം​ഗീകരിക്കപ്പെട്ട  വർക്ക് നിയർ ഹോം  എങ്ങനെ നടപ്പാക്കമെന്നതും കൂടുതൽ ആലോചിച്ച് നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ESCALERA- The Women Developmet Summit എന്ന പേരിൽ നടക്കുന്ന ആഘോഷ പരിപാടിക്ക് സംസ്ഥാന ആരോ​ഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.

സുസ്ഥിര വികസനത്തിന് വേണ്ടിയുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോ​ഗ്യ ശിശു വനിതാ വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.  സമൂഹ വികസനത്തിന് സ്ത്രീ പങ്കളിത്തം വർദ്ധിപ്പിക്കുന്നത് വേണ്ടി തന്നെ ​ഗൗരിയമ്മയുടെ കാലത്ത് ആരംഭിച്ചതാണ് വനിതാ വികസന കോർപ്പറേഷനെന്നും 
മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ഓഫീസ് ആരംഭിക്കാനും 10 ജില്ലകളിൽ ഹോസ്റ്റലുകൾ സ്ഥാപിക്കാനുമായി.  സ്ത്രീ പക്ഷത്ത് നിന്നും ആവശ്യമായ ഇടപെടലുകളാണ് സർക്കാർ നടത്തി വരുന്നത്. കോർപ്പറേഷന്റെ ടീം വർക്കാണ് വിജയത്തിന്റെ അടിസ്ഥാനം, അതിന് പിന്നിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

ഇന്ത്യയ്ക്ക് തന്നെ മാതൃകയായി കേരളത്തിലാണ് ആദ്യമായി വനിതാ വികസന കോർപ്പറേഷൻ ആരംഭിച്ചതെന്ന് 
കോർപ്പറേഷന്റെ മുൻ അധ്യക്ഷമാരെ ആദരിച്ചു കൊണ്ട് ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സ്ത്രീകളെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരമാണ് വനിതാ വികസന കോർപ്പറേഷൻ നടപ്പാക്കിയത്.  സർക്കാർ ജോലി ഇല്ലാത്ത വനിതകൾ വീട്ടു ജോലി എല്ലാം ചെയ്താലും ഒരു ജോലിയും ഇല്ലെന്നാണ് പറയുന്നത്. എന്നാൽ ഇനി അങ്ങനെ പറയരുത്. വീട്ടിൽ ജോലി ചെയ്യുന്ന കുടുംബിനികൾ എല്ലാവരും ഹോം എഞ്ചിനിയേഴ്സ് എന്ന് പറയണം. അതിനേക്കാൽ വലിയ ആത്മ വിശ്വാസം വനിതകൾക്ക് ലഭിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. 
മുൻ ചെയർപേഴ്സൺമാരായ ഡോ. മൃദുൽ ഈപ്പൻ, പ്രൊഫ. ബി ജയലക്ഷ്മി, ജമീല ഇബ്രാഹിം, ഖമറുന്നീസ അൻവർ, എൻ. കെ രാധ, അഡ്വ. പി ഖുൽസു, കെ. എസ് സലീഖ എന്നിവരെയാണ് ആദരിച്ചത്. 

മുൻ ആരോ​ഗ്യവകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചർ  ​ഗൗരിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി.  ചെയർപേഴ്സൺ കെ.സി റോസക്കുട്ടി (മുൻ എംഎൽഎ) സ്വാ​ഗതം ആശംസിച്ചു.   എം.ആർ രം​ഗൻ ( പ്രസിഡന്റ് കെഎസ്ഡബ്ലഡിസിഇയു),  പ്രസം​ഗിച്ചു. എംഡി വി.സി ബിന്ദു നന്ദി പറഞ്ഞു.  വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർമാരായ ബീനാ ബി, നിഷ എസ്, ഷൈല സുരേന്ദ്രൻ, വി.കെ പ്രകാശിനി, അഡ്വ. ടി.വി അനിത, ​ഗ്രേസ് എംഡി, ഷീബ ലിയോൺ, പെണ്ണമ്മ തോമസ്, ആർ. ​ഗിരിജ തുടങ്ങിയവർ പങ്കെടുത്തു. 


സമ്മേളനത്തിന് മുന്നോടിയായി രാവിലെ   സംരംഭകത്വം കെഎസ്ഡബ്ലയുസി അനുഭവം എന്ന പേരിൽ ടെക്നിക്കൽ സെക്ഷൻ നടന്നു. കോർപ്പറഷൻ  ചെയർപേഴ്സൺ കെ.സി റോസക്കുട്ടി ( മുൻ എംഎൽഎ ) അധ്യക്ഷത വഹിച്ച സെഷനിൽ   ദേശീയ ഫിനാൻസിം​ഗ് കോർപ്പറേഷന്റെ മേധാവിമാരായ, എൻ.എം.ഡി.എഫ്.സി സിഎംഡി ഡോ. രാകേഷ് സർവാൾ ഐഎഎസ്, എൻ.ബി.സി.എഫ്.ഡി.സി സീനിയർ ജനറൽ മാനേജർ അനുപമ സൂദ്, എൻഎസ്എഫ്ഡിസി സിഎംഡി രജ്നീഷ്മ കുമാർ ജെന, എൻഎസ്കെഎഫ്ഡിസി എംഡി പ്രഭാത് കുമാർ സിം​ഗ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ പദ്ധതികളിലായി ഏഴരക്കോടിയോളം  രൂപ ദേശീയ ഫിനാൻസ് കോർപ്പറേഷൻ മേധാവിമാർ വിതരണം ചെയ്തു.