പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ളിം​ഗ് കു​റ​യ്ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചെ​​ന്ന് തി​രു​വ​ഞ്ചൂ​ർ

 
congress
പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളിം​ഗ് പി​ടി​ച്ചു​നി​ർ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തി കോ​ൺ​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ.വോ​ട്ടിം​ഗിന്‍റെ വേ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​ത്യേ​ക നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്ന​താ​യും ഈ ​ന​ട​പ​ടി​ക്ക് പി​ന്നി​ൽ സി​പി​എം ആ​ണെ​ന്നും തി​രു​വ​ഞ്ചൂ​ർ ആ​രോ​പി​ച്ചു. ആ​രോ​പ​ണ​ത്തി​ന് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.നേ​ര​ത്തെ, നി​ര​വ​ധി പേ​ർ വോ​ട്ടു​ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങി​യെ​ന്നും ഈ ​പ​രാ​തി ചോ​ദ്യം​ചെ​യ്യാ​നെ​ത്തി​യ ത​ന്നെ ഗു​ണ്ട​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ ആ​രോ​പി​ച്ചി​രു​ന്നു.