രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി
വനിതാ വോട്ടര്‍മാരുടെ ബാഹുല്യമുള്ള ഡല്‍ഹിയില്‍ വനിതയെ തലപ്പത്തിരുത്തി ബിജെപി
Feb 19, 2025, 22:15 IST

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത് മുതിര്‍ന്ന നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും അനുഗ്രഹമെന്നാണ് രേഖ ഗുപ്ത വിശേഷിപ്പിച്ചത്. ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. ബിജെപിയുടെ സുഷമ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്, എഎപിയുടെ അതിഷി എന്നിവരായിരുന്നു മുന്‍ വനിതാ മുഖ്യമന്ത്രിമാര്‍. ഇതാദ്യമായാണ് രേഖ ഗുപ്ത എം എല്‍ എയായത്. ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിക്കെതിരെ 29,595 വോട്ടുകള്‍ക്കാണ് രേഖ ഗുപ്ത ജയിച്ചത്. ഡല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്റെ മുന്‍ അദ്ധ്യക്ഷയായി തിളങ്ങിയ രേഖ ഗുപ്ത നേരത്തെ ഡല്‍ഹി ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്നു. വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുവരുന്ന ബിജെപിയുടെ ശ്രദ്ധേയയായ നേതാവാണ്. വനിതാ വോട്ടര്‍മാര്‍ കൂടുതലുള്ള ഡല്‍ഹിയില്‍ വനിതാ മുഖ്യമന്ത്രി വരുന്നതോടെ, ബിജെപി കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത