കലാഭവൻ മണി അനുസ്മരണം

പുഷ്പാർച്ചനയും ഓർമ്മക്കൂട്ടായ്മയും 
 
Kalabhavan mani
Kalabhavan mani
മലയാളത്തിന്റെ പ്രിയ കലാകാരൻ കലാഭവൻ മണിയുടെ ഓർമ്മ ദിനത്തിൽ കലാഭവൻ മണി കൾച്ചറൽ ഫോറം തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ കിംസ് ഹോസ്പിറ്റൽ ജംഗ്ഷനിൽ പുഷ്പാർച്ചനയും ഓർമ്മക്കൂട്ടായ്മയും സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത യോഗം കഴക്കൂട്ടം MLA  ശ്രീ. കടകംപള്ളി സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി നിർവ്വഹിച്ചു. തെന്നിന്ത്യൻ സിനിമയിലെ മികച്ച നടനും ഗായകനുമായിരുന്ന മണി തന്റെ തനതായ നാടൻ പാട്ടുകളിലൂടെയും ഹാസ്യ - സ്വഭാവ വേഷങ്ങളിലൂടെയും ഇന്നും ജനമനസുകളിൽ ജീവിക്കുന്നുവെന്നും എന്റെ പ്രിയ സുഹൃത്ത് കൂടിയായിരുന്ന കലാഭവൻ മണിയുടെ വിയോഗം മലയാളത്തിന്റെ തീരാനഷ്ടമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രസ്തുത ചടങ്ങിൽ തിരുവനന്തപുരം കോർപറേഷൻ പാർലമെന്ററി നേതാവ് അഡ്വ. SP.ദീപക്‌ ക്കൾച്ചറൽ ഫോറം രക്ഷാധികാരി ശ്രീ. വി.അജികുമാർ എന്നിവർ  യോഗത്തിൽ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ കൾച്ചറൽ ഫോറം സെക്രട്ടറി .വൈ.എസ് ബോസ് സ്വാഗതം ആശംസിച്ചു